ഇതാ ഹൃദയം ജയിച്ച ആ പാക് സുന്ദരി; ഷാരൂഖിന്റെ ആരാധിക

ഏഷ്യകപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനിടെ എല്ലാവരും തിരഞ്ഞ ഒരു സുന്ദരിയുണ്ടായിരുന്നു. കളികാണാനെത്തിയെ ആ അജ്ഞാത സുന്ദരിയാരെന്ന് കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. നിവ്യ നവോര എന്നാണ് ഇന്ത്യന്‍ ആരാധകരുടെ മനസ്സ് കവർന്ന ആ സുന്ദരിയുടെ പേര്. റിയാലിറ്റി 24-7 എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ആളെ കണ്ടെത്തിയത്. പക്ഷെ താരം സെലിബ്രിറ്റിയൊന്നുമല്ല. എന്നാൽ ബോളിവുഡിന്‍റെയും ഷാരുഖ് ഖാന്‍റെയും വലിയ ആരാധികയാണ് നിവ്യ നവോര. 

ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടുതല്‍ നടത്തണമെന്ന് ബിസിസിഐയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. 

നിവ്യ നവോര എന്ന പേര് ആയിരക്കണക്കിനാളുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തിരയുന്നത്. എന്നാൽ ഇവർക്ക് വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഇല്ലെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമാകട്ടെ പ്രൈവറ്റ് അക്കൗണ്ടും. അതേസമയം നിവ്യയുടെ പേരിൽ വ്യാജ അക്കൌണ്ടുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.