ഫെമിനിസ്റ്റല്ലാത്ത വധുവിനെത്തേടി യുവാവ്; പരസ്യത്തില്‍ ‘പരസ്യ’ചര്‍ച്ച

ഫെമിനിസ്റ്റല്ലാത്ത വധുവിനെത്തേടി യുവാവ്. 37 കാരനായ വ്യവസായി മൈസൂർ സ്വദേശിയാണ് ജീവിതപങ്കാളിയെത്തേടി പത്രത്തിൽ പരസ്യം ചെയ്തത്. പരസ്യത്തിൽ യുവാവിന്റെ ഡിമാന്റുകളിലാണ് എല്ലാവരുടേയും കണ്ണുടക്കിയത്. 

വധുവിന്റെ പ്രായം 26 വയസ്സ് കവിയരുത്. പുകവലിക്കാത്ത, ഫെമിനിസ്റ്റ് അല്ലാത്ത,പാചക വിദഗ്ധ ആയിരിക്കണം. മതമോ ജാതിയോ ദേശീയതയോ പ്രശ്നമല്ല. സ്ത്രീധനവും ആവശ്യപ്പെടുന്നില്ല. തുടങ്ങി വധുവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ചുള്ള യുവാവിന്റെ കാഴ്ചപ്പാടുകളാണ് ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.

മുൻപ് വിവാഹിതയായിരിക്കരുതെന്നും, വധുവിന് കുട്ടി ഉണ്ടായിരിക്കരുതെന്നും പരസ്യത്തിൽ നിഷ്കർഷിക്കുന്നുണ്ട്. പരസ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാൽ, പരസ്യത്തിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തതയില്ല. വധുവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ചുള്ള യുവാവിന്റെ കാഴ്ചപ്പാടുകളാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.