പേരറിയാത്ത മറ്റൊരാള്‍ കൂടി; ജാനകിയമ്മയുടെ ഭാവത്തില്‍: വിഡിയോ

സോഷ്യല്‍ ലോകത്തിന്‍റെ കാത് കവരുകയാണ് പേരറിയാത്ത മറ്റൊരു പാട്ടുകാരി കൂടി. ‘ഇൗ ശബ്ദത്തിന് കൊടുക്കണം ഒരു കുതിരപ്പവൻ’. ട്രോൾ ലോകത്ത് സ്ഫടികത്തിലെ പൂക്കോയയും കുതിരപ്പവനും അരങ്ങുവാഴുമ്പോൾ ഇൗ പാട്ടിനും ഒരുനൂറ് കുതിരപ്പവൻ നൽകണമെന്നാണ് ചിലരുടെ കമന്റുകൾ.

അത്രത്തോളം ഹൃദ്യമായിട്ടാണ് ഇൗ സാധാരണക്കാരി പാടുന്നത്. ‘ചിന്ന ചിന്ന വർണക്കുയിൽ’ എന്ന തമിഴ് ഗാനം മനോഹരമായി പാടുന്ന യുവതിയെ കണ്ടെത്താൻ ശ്രമിക്കുകയാണ് സോഷ്യൽ ലോകം.

1986ൽ പുറത്തിറങ്ങിയ മൗനരാഗം എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ സംഗീതം നൽകിയ പാട്ടാണിത്. എസ്.ജാനകി പാടിയ ഇൗ ഗാനം അതേ ഭാവത്തോടെയാണ് ഇൗ യുവതിയും ആലപിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ ലോകം.