കണ്ണിന് കാഴ്ചയില്ല, വയസ് 62; അവൾക്ക് സംഗീതവുമായി ബാർട്ടൻ എത്തും, വിഡിയോ

സംഗീതത്തിന്റെ മാസ്മരികത ആസ്വദിക്കുന്നവരിൽ മനുഷ്യനും പ്രകൃതിയും മൃഗങ്ങളും തുല്യരാണ്. അതിനുദാഹരണമാണ് ഇൗ പിടിയാന. പിടിയാനയ്ക്ക മുന്നിൽ സംഗീതം പൊഴിക്കുന്നത് പ്രശസ്ത ബ്രിട്ടീഷ് പിയാനിസ്റ്റ് പോൾ ബാർട്ടന്‍. ബാർട്ടന്റെ  പിയാനോയിൽ നിന്നൊഴുകി വരുന്ന വിസ്മയ സംഗീതം ശാന്തയായി നിന്ന് ആസ്വദിക്കുകയാണ് അറുപത്തിരണ്ടു വയസുള്ള പിടിയാന. 

ലാം ഡുവാൻ എന്നാണ് ഇൗ ആന മുത്തശിയുടെ പേര്. സംഗീതം ആസ്വദിക്കുന്നതു കണ്ടാൽ പ്രായം തോന്നില്ല. അൽപം കുസൃതിയുള്ള ഒരു കുട്ടിയാന ആണെന്നേ പറയൂ. വാർക്യത്തിന്റെ ചെറിയ അവശതകളുണ്ടെങ്കിലും ലാം മുത്തശി  ഉഷാറാണ്. ആന സംഗീതത്തിൽ ലയിച്ച് നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

'അവൾക്ക് കാഴ്ച ശക്തിയില്ല. പക്ഷെ, നല്ല കേൾവി ശക്തിയാണ്. വാർധക്യത്തിന്റെ അസ്വസ്ഥതകളുണ്ട്. പക്ഷെ സംഗീതം ക്ഷമയോടെ കേട്ടു നിൽക്കും. ശാന്തശീലയായി തലയും തുമ്പിക്കൈയുമൊക്കെ ആട്ടും. ഇടക്കിടെ താളത്തിനൊത്തുള്ള ചില ചുവടുവെപ്പും കാണാമെന്നും ബാർട്ടൻ പറയുന്നു. ബാർട്ടൻ ഷെയർ ചെയ്ത വിഡിയോ ഇപ്പോൾ വൈറാലായി. തായ്‌ലന്റിലെ 'എലഫന്റ് വേള്‍ഡി'ലായിരുന്നു ആനമുത്തശിക്കായി പോൾ ബാർട്ടന്റെ സംഗീത വിരുന്ന്. അസുഖബാധിതരും പ്രായമേറിയതുമായ ആനകളെ സംരക്ഷിക്കുന്ന സ്ഥലമാണ് ഈ ആനലോകം. 62 ആനകളാണ് ഇവിടത്തെ അന്തേവാസികൾ.