പത്തി വിടർത്തിയ മൂർഖൻ പൂമാല പോലെ; അഭ്യാസം വൈറൽ, വിഡിയോ

സോഷ്യൽ ലോകത്ത് ‘അതിഥി’കളുടെ തോഴനായ വാവ സുരേഷിനെ വെല്ലുന്ന പ്രകടനവുമായി വൈറലാവുകയാണ് ഇൗ മനുഷ്യൻ. മൂർഖൻ പാമ്പിനെ കഴുത്തിലഞ്ഞിഞ്ഞാണ് ഇദ്ദേഹത്തിന്റെ അഭ്യാസം. പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ ഒരു പൂമാല പോലെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.

ഇടയ്ക്ക് പാമ്പിനെ ഇയാൾ കടിച്ച് പിടിക്കുകയും ചെയ്യുന്നു. പാമ്പ് കൊത്താൻ ശ്രമിക്കുന്നെങ്കിലും അതിൽ നിന്നും വിദഗ്ധമായി ഒഴിവാകുന്നുമുണ്ട്. മൂർഖനുമായുള്ള അഭ്യാസത്തിന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. ഇൗ കളി അപകടം പിടിച്ചതാണെന്ന വിമർശനവും പാമ്പിനോട് കാണിക്കുന്നത് ക്രൂരതയാണെന്ന വാദവുമായി ഒട്ടേറെ പേർ രംഗത്തെത്തിയിട്ടുണ്ട്.