കൃഷ്ണമണിവരെ ടാറ്റു ചെയ്തിട്ടും മതിയായില്ല; ടാറ്റുവിനായി ലിംഗം മുറിച്ചു

യുവാക്കളുടെ ഇടയിൽ ടാറ്റുവിനോടുള്ള ഭ്രമം കൂടിവരികയാണ്. ടാറ്റുവിന് വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയാറായിരിക്കുകയാണ് ആദം കേളികെയ്ൽ എന്ന മുപ്പത്തിരണ്ടുകാരൻ. മെക്സികോക്കാരനായ ഇയാൾ 12 വർഷം കൊണ്ട് ശരീരത്തിന്റെ 90 ശതമാനവും ടാറ്റുകൊണ്ട് നിറച്ചു. കൃഷ്ണമണിയിൽ വരെ ടാറ്റുനിറച്ചിട്ടും തൃപ്തിയായില്ല. എല്ലാ ഭാഗത്തും ടാറ്റുവേണമെന്ന ആഗ്രഹം വർധിച്ചു. 

ലിംഗത്തിലും ടാറ്റുകുത്തണമെന്ന ആഗ്രഹത്തോടെ മെക്സിക്കോയിൽ പലയിടത്തും അലഞ്ഞു. എല്ലാവരും അവിടെ ടാറ്റു ചെയ്താൽ അപകടമായിരിക്കുമെന്ന് പറഞ്ഞതോടെ ലിംഗം മുറിച്ചുകളഞ്ഞിരിക്കുകയാണ് ഇയാൾ. ലിംഗം മാത്രമല്ല വൃഷ്ണവും മുലക്കണ്ണും വരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുകയാണ്. കാൻസറിനെ അതിജീവിച്ചതിനെ തുടർന്നാണ് ടാറ്റുവിനോടുള്ള പ്രേമം മൂത്തത്. ടാറ്റുകൊണ്ട് കാൻസറിന്റെ പാടുകൾ മറയ്ക്കാൻ ഇയാൾക്ക് സാധിച്ചിരുന്നു. ടാറ്റുവിന്റെ പൂർണ്ണതയ്ക്കാണ് അവയവങ്ങൾ നീക്കം ചെയ്യുന്നതെന്നാണ് ആദം പറയുന്നത്.