സ്കൂട്ടറിൽ വിഷപ്പാമ്പ്; കൗൺസിലർ അറിഞ്ഞില്ല

ഫയൽചിത്രം

വിഷപ്പാമ്പുമായി നഗരസഭാ കൗൺസിലർ സ്കൂട്ടറിൽ ചുറ്റിസഞ്ചരിച്ചത് കിലോമീറ്ററുകൾ. പട്ടരാക്ക വാർഡിലെ ഷെരീഫ ശിങ്കാരത്താണ് വാഹനത്തിൽ പതിയിരിക്കുന്ന അപകടം അറിയാതെ ഇന്നലെ നഗരസഭാ ഓഫിസിലേക്കും അവിടെനിന്ന് വാർഡിലെ വിവിധയിടങ്ങളിലേക്കും യാത്ര ചെയ്തത്. 

സ്കൂട്ടറിന്റെ പെട്ടിയിൽ എപ്പോഴോ കയറിക്കൂടിയതായിരുന്നു ശംഖുവരയൻ പാമ്പ്. ഉച്ചയ്ക്കു രണ്ടിന് ചക്കാലക്കുത്തിലെ മരണവീട് സന്ദർശനത്തിന് വാഹനം നിർത്തി കുടയെടുക്കാൻ പെട്ടിയിൽ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. സമീപവാസി എൻ.വേലായുധൻ പാമ്പിനെ പിടികൂടി നാടുകടത്തി.