ട്രാഫിക് സിഗ്നലില്‍ ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്റര്‍, പിന്നീട് സംഭവിച്ചത്; വിഡിയോ

പത്തൊന്‍പതുകാരി ഒാടിച്ച വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിച്ചത് ഒന്‍പത് പേരെ. മുംബൈ നഗരത്തില ട്രാഫിക് ഐലന്റിലാണ് സംഭവം.  സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളേയും വഴിയാത്രക്കാരെയുമാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ഈ ‍‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.  സിഗ്നലില്‍ ഉണ്ടായിരുന്ന മിക്ക വാഹനങ്ങളേയു ഇടിച്ചു തെറിപ്പിച്ച അപകടത്തിൽ 9 പേർ‌ക്ക് പരിക്കുകളേറ്റു എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടെ ചെയ്യുന്നത്. അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.

നിയമ വിദ്യാർത്ഥിനിയായ 19 കാരിയാണ് വാഹനമോടിച്ചത്. ട്രാഫിക് ഐലന്റിലെത്തിയപ്പോൾ അബദ്ധത്തിൽ  ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവതിക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന്  പൊലീസ് അറിയിച്ചു. പരുക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.