ബാത്ത്റൂമിലേക്ക് നെറ്റുള്ള ഫോണ്‍ കൊണ്ടുപോകല്ലേ..; ബാക്കി ഈ വിഡിയോ പറയും

Representative Image

ബാത്‌റൂമിൽ പോകുമ്പോൾ ഇന്റർനെറ്റുള്ള മൊബൈൽ ഒപ്പം കൊണ്ടുപോകരുത്. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലും ഇന്റർനെറ്റുള്ള മൊബൈൽ ഓഫാക്കി വയ്ക്കണം. ഇങ്ങനെ പറയുമ്പോൾ പലർക്കും അതൊരു ഭ്രാന്തായി തോന്നാം. എന്നാൽ നിങ്ങൾ അറിഞ്ഞോ അറിയാതെയോ അപകടകാരികളായ സ്പൈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടാകാം. ഇങ്ങനെ സംഭവിക്കുന്നത് വഴി നിങ്ങൾക്ക് ഒരു സൂചനയും നൽകാതെ, നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളോ നഗ്ന ചിത്രങ്ങളോ മറ്റൊരാളുടെ കയ്യിൽ എത്താം. ഇത്തരം സ്പൈ ആപ്പുകളുടെ പ്രവർത്തനം മനസ്സിലാക്കാനും, നിങ്ങളുടെ ഫോണിൽ അവ തിരിച്ചറിയാനും അൺഇൻസ്റ്റാൾ ചെയ്യാനും ഉള്ള മാർഗ്ഗങ്ങൾ പറഞ്ഞുതരുകയാണ് രതീഷ് ആർ മേനോൻ തന്റെ വിഡിയോയിലൂടെ. ഏറെ പ്രയോജനപ്രദമായ ഈ വിഡിയോ ഒരിക്കലും കാണാതിരിക്കരുത്.