വരന് സെൽഫിഭ്രാന്ത്, സെൽഫി മടുത്തെന്ന് വധു; സെൽഫി മുടക്കിയ വിവാഹക്കഥ

വരന്റെ സെൽഫിഭ്രാന്ത് കണ്ടുമടുത്ത് വധു ദേഷ്യപ്പെട്ടു. ഇതേ തുടർന്ന് വരൻ പിണങ്ങിപ്പോയി. ഒരു സെൽഫിവിവാഹം മുടക്കിയ സംഭവം അഹമ്മദാബാദിലാണ്. സെൽഫിയെടുത്തതിലുള്ള അഭിപ്രായവ്യത്യാസമാണ് വിവാഹം മുടങ്ങാൻ കാരണം. 

അഹമ്മദാബാദിലെ ബസ്ത്രാല സ്വദേശിയായ സഞ്ജയ് ചൗഹാനാണ് വിവാഹം വേണ്ടെന്ന് പറഞ്ഞത്. അമരാവതിയിൽ ബികോം വിദ്യാര്‍ത്ഥിനിയാണ് വധു. 

നഗരത്തിലെ ഒരു ഹാളിലായിരുന്നു ചടങ്ങുകള്‍. വിവാഹ ചടങ്ങുകള്‍ക്കായി വരന്‍റെ സംഘം ഘോഷയാത്രയായി രാത്രി 10 മണിയോടെ ഹാളിലേക്കെത്തി. വധുവിന്‍റെ വീട്ടുകാരും ബന്ധുക്കളും ഇവരെ ആഘോഷപൂര്‍വം വേദിയിലേക്ക് സ്വീകരിച്ചു. ഭക്ഷണം വിതരണം ചെയ്യുന്ന സമയം സഞ്ജയ് വധു മേയ്ക്കപ്പ് ചെയ്യുന്ന സ്ഥലത്തെത്തി പെണ്‍കുട്ടിയുമായി ചേര്‍ന്ന് ഫോട്ടോയെടുക്കാന്‍തുടങ്ങി. 

ദീര്‍ഘ നേരമായിട്ടും ഇയാള്‍സെല്‍ഫി എടുക്കല്‍അവസാനിപ്പിക്കാത്തത് കണ്ട് പെണ്‍കുട്ടി ദേഷ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സഞ്ജയ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍വഴക്കായി. ബഹളം കേട്ട് ഇരുവീട്ടുകാരും ഇവര്‍ക്ക് അരികിലേക്ക് എത്തി. 

പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ഇവര്‍ക്കരികിലേക്ക് എത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ സഞ്ജയ് മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാന്‍താല്‍പ്പര്യമില്ലെന്നറിയിച്ച് വരന്‍വിവാഹ പന്തലില്‍നിന്നും ഇറങ്ങി പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നഷ്ട പരിഹാരം അവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇയാള്‍ക്കെതിരെ പൊലീസില്‍പരാതി നല്‍കിയിട്ടുണ്ട്.