വൻ അപകടത്തിൽ നിന്ന് ഭൂമി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നാസ ആ ദുരന്തം അറിഞ്ഞത് ഏറെ വൈകി

ഏപ്രിൽ 14 ന് നാസയുടെ കണ്ണുകൾക്ക് പോലും പിടികൊടുക്കാത്ത  വൻ ദുരന്തത്തിൽ നിന്ന് ഭുമി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭൂമിയിലേക്ക് ഏതു നിമിഷവും പാഞ്ഞു വരാവുന്ന ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയും കണ്ടെത്താൻ സ്ഥാപിച്ച് നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ്(സിഎൻഇഒഎസ്). നും ഈ അപകടം മുൻകൂട്ടി കാണാൻ സാധിച്ചില്ല. 

നൂറു വർഷം മുൻപ് റഷ്യയിലെ ‘ടുണ്ടുസ്ക’യിലുണ്ടായ ഛിന്നഗ്രഹ ആക്രമണത്തിനു സമാനമായ പ്രശ്നം സൃഷ്ടിക്കാൻ ഈ ഛിന്നഗ്രഹത്തിനു കഴിയുമായിരുന്നുവെന്നാണു നിഗമനം. ഒരു ഫുട്ബോൾ മൈതാനത്തോളം വലുപ്പമുളള ഛിന്നഗ്രഹം ജിഇ3 ഏപ്രിൽ 13 ശനിയാഴ്ചയാണ് ഗവേഷകരുടെ കണ്ണിൽപ്പെടുന്നത്. തൊട്ടടുത്ത ദിവസം ഇത് ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുകയും ചെയ്തു. പ്രാദേശിക സമയം പുലർച്ചെ 2.41 ഓടെയായിരുന്നു ഛിന്നഗ്രഹം ഭൂമിക്ക് അരികെ എത്തിയത്. ജിഇ3യുടെ ഇതുവരെയുള്ള യാത്രയില്‍, 90 വര്‍ഷത്തിനിടെ, ഇതാദ്യമായാണ് ഭൂമിക്ക് ഇത്രയും അടുത്ത് ഈ ഛിന്നഗ്രഹം എത്തുന്നത്. 

157 മുതൽ 360 അടിവരെ ഛിന്നഗ്രഹത്തിന് വ്യാസമുണ്ട്. ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഛിന്നഗ്രഹം കടന്നു പോകുകയായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. 1908ൽ സൈബീരിയയിലെ അഞ്ചു ലക്ഷം ഏക്കർ വരുന്ന കാടിനെ കത്തിച്ചു കളഞ്ഞ ഛിന്നഗ്രഹത്തേക്കാൾ മൂന്നര മടങ്ങെങ്കിലും വലുപ്പമുള്ളതായിരുന്നു ജിഇ3യെന്നും നാസ വ്യക്തമാക്കുന്നു. 

2013 ൽ ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഒരു ഛിന്നഗ്രഹം പ്രവേശിച്ചതിനെ തുടർന്ന് റഷ്യയിൽ വൻ പ്രകമ്പനം ഉണ്ടായി. ഒരു ഭൂകമ്പത്തിനു സമാനമായിരുന്നു അതിന്റെ ആക്രമണം. വന്നു വീണയിടത്തു നിന്ന് 58 മൈൽ(93 കി.മീ) ദൂരേക്കു വരെ ഇതിന്റെ പ്രകമ്പനമുണ്ടായി. കെട്ടിടങ്ങൾ കുലുങ്ങിവിറച്ചു. പൊട്ടിയ ചില്ലുകളും മറ്റും ദേഹത്തു തറച്ച് അന്നു പരുക്കേറ്റത് 1200ലേറെ പരിക്കേറ്റു.

എന്നാൽ ജിഇ3യ്ക്ക് അന്നു വീണ ഛിന്നഗ്രഹത്തേക്കാൾ മൂന്നു മുതൽ ആറിരട്ടി വരെയുണ്ടായിരുന്നു വലുപ്പം.ലോകം മൊത്തം വിറപ്പിക്കുന്ന ഇംപാക്ട് ഛിന്നഗ്രഹം ഉണ്ടാക്കുമായിരുന്നില്ലെങ്കിലും വന്നുവീഴുന്നയിടത്തു കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ തക്ക ശേഷിയുണ്ടായിരുന്നു.ഏകദേശം ഒരു അണുബോംബിനോളം ശേഷിയുണ്ടായിരുന്നു പാറകളും ലോഹങ്ങളും നിറഞ്ഞ ഈ  ‘ഭീമന്’. അപ്രതീക്ഷിതമായി ഭൂമിക്കു നേരെ എത്തുന്ന ഛിന്നഗ്രഹങ്ങളെ സംബന്ധിച്ച് വലിയൊരു മുന്നറിയിപ്പാണ് ജിഇ3 നൽകിയതെന്നും നാസ വ്യക്തമാക്കുന്നു.