വായതുറന്ന് ബോട്ടിന് താഴെ വമ്പൻതിമിംഗലം; വൈറൽദൃശ്യങ്ങൾ പിറന്ന കഥ

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ശാന്തമായി നീങ്ങിയ വിനോദസഞ്ചാരബോട്ടിനെ ഭീതിയിലാഴ്ത്തി പെട്ടന്നാണ് ഒരു വമ്പൻതിമിംഗലം പ്രത്യക്ഷപ്പെട്ടത്. അതും ബോട്ടിന് താഴെയായി വായതുറന്നുപിടിച്ച് ഭയനാകമായ രീതിയിൽ. ബോട്ടിലെ യാത്രക്കാരെല്ലാം ഭീതിതരായിരിക്കുമ്പോൾ ടോമി കാന്നോൺ എന്ന ഫോട്ടോഗ്രാഫർക്ക് അപ്രതീക്ഷിതമായി കിട്ടിയ ഉഗ്രൻ ഷോട്ടിന്റെ ആവേശമായിരുന്നു. കൂടുതൽ ഒന്നും ആലോചിക്കാതെ 26കാരനായ ടോമി കടലിൽ എടുത്തുചാടി. പിന്നെ തുരുതുരെ ക്ലിക്ക്. കൗതുകം കൊണ്ടും ഭീകരതകൊണ്ടും ചിത്രങ്ങൾ വൈറലായെന്ന് പറയേണ്ടതില്ലല്ലോ? 

 50 മിനിട്ടോളം ഈ വമ്പന്‍ തിമിംഗലം  ബോട്ടിന് അടിയില്‍ തന്നെ നീങ്ങിയെന്നാണ് ക്യാമറമാന്‍ പറയുന്നത്. തിമിംഗലത്തിന് 40 അടി നീളവും 20 ടണ്ണിലധികം ഭാരവും കാണുമെന്നാണ് ഇദ്ദേഹത്തിന്റെ അനുമാനം. തിമിംഗലം ഉപദ്രവകാരി ആയിരുന്നില്ലെന്ന് ബോട്ടിലുള്ളവർ പറഞ്ഞു.