ഇനി കാറില്‍ പറക്കാം; വരുന്നു പറക്കും കാറുകള്‍

കാറിൽ പറന്നുപോകാം. ഇനി വരുന്നത് പറക്കും കാറുകളുടെ കാലം. റോഡിലെ പൊടിയും ചുടും ട്രാഫിക്കും ഒന്നുമില്ലാതെ തെളിഞ്ഞ ആകാശത്ത് സുഖമായി കാറിൽ പറന്നുപോകാൻ സാധിക്കുന്ന കാലം വിദൂരമല്ല. പറക്കും കാറുകൾ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിൽ പോർഷെ കമ്പനി. ഒരു ദശാബ്ദത്തിനുള്ള ആകാശം കീഴടക്കുന്നത് ഇത്തരം പറക്കും കാറുകളായിരിക്കുമെന്ന് കമ്പനിയുടെ ആർ&ഡി ചീഫ് മിഖായേൽ സ്റ്റെയിനർ ജനീവ ആട്ടോഷോയിൽ വ്യക്തമാക്കി. ഇതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നഗരത്തിലെ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കിനുള്ള പരിഹാരം കൂടിയാകുമിത്. സാധാരണ റോഡിൽ കൂടി കാർ ഓടിച്ചുകൊണ്ടുപോകുന്നതുപോലെ തന്നെ പറക്കുംകാറുകൾ ഓടിക്കാൻ സാധിക്കും. ജനീവ ഓട്ടോഷോയിൽ രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന പറക്കുന്ന കാറിന്റെ മോഡൽ വോൾസ്‌വാഗന്റെ ഡിസൈനർ പ്രദർശിപ്പിച്ചു. പോപ്പ് അപ്പ് എന്ന് പേരിട്ടിരിക്കുന്ന കാറിന്റെ മോഡലിനെ ആവേശത്തോടെയാണ് ആട്ടോഷോയിൽ വരവേറ്റത്.