ഏവരെയും ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞെട്ടിച്ച് കോഹ്‌ലിയുടെ വിവാഹ വിരുന്നിൽ കുംബ്ലെ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് നടി അനുഷ്ക ശർമയുടെയും വിവാഹ വിരുന്നിൽ ഏവരെയും ഞെട്ടിച്ചത് മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയാണ്. ക്യാപ്റ്റനായ കോഹ്‌ലിയുമായുള്ള സ്വരചേർച്ചയില്ലായ്മയെ തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് കുംബ്ലെ ഒഴിഞ്ഞത്. എന്നാൽ കോഹ്‌ലിയോടുള്ള പിണക്കം മാറ്റിവച്ച് കുംബ്ലെ ഭാര്യ ചേതനയോടൊപ്പം മുംബൈയിൽ നടന്ന വിവാഹ പാർട്ടിയിൽ പങ്കെടുത്തു. 

ചടങ്ങിനെത്തിയ കുംബ്ലെ കോഹ്‌ലി അനുഷ്ക ദമ്പതികളുമായി കുശലാന്വേഷണം നടത്തി ഭക്ഷണവും കഴിച്ചതിനു ശേഷമാണ് മടങ്ങിയത്. വൈര്യം മറന്ന് കുംബ്ലെയെ വിവാഹ പാർട്ടിക്ക് കോഹ്‌ലി ക്ഷണിച്ചതും, പിണക്കം മറന്ന് കുംബ്ലെ ചടങ്ങിൽ പങ്കെടുത്തതുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ഇന്ത്യൻ പരിശീലക സ്ഥാനം ഒഴി‍ഞ്ഞശേഷം ഫെയ്സ് ബുക്കിലൂടെയും ട്വീറ്ററിലൂടെയും പുറത്തുവിട്ട രാജിക്കത്തിൽ കോ‌ഹ്‌ലിക്കെതിരെ കുംബ്ലെ ആഞ്ഞടിച്ചിരുന്നു. കോഹ്‌ലിയുമായി ഒത്തുപോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് പരിശീലക സ്ഥാനം ഒഴിയുന്നതിനു പിന്നിലെന്നും കുംബ്ലെ പറഞ്ഞിരുന്നു.