ചൈനകാർക്ക് മാത്രമല്ല മലയാളികൾക്കും അറിയാം മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന വിദ്യ!

മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടുപിടിച്ച ചൈനക്കാരന്റെ വീഡിയോ ഈ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. നിന്നനിൽപ്പിൽ അപ്രത്യക്ഷമാകാൻ കഴിയുന്ന വസ്ത്രം എന്ന വാദത്തോടെയാണ് ചൈനക്കാരൻ അവതരിപ്പിച്ചത്. ചൈനക്കാരന്റെ ഈ വസ്ത്രത്തിന് പിന്നിലുള്ള അപ്രത്യക്ഷവിദ്യ പൊളിച്ചടുക്കിയിരിക്കുകയാണ് ഒരു മലയാളി. എസ് കെ പൂക്കോട്ടുര്‍ എന്ന മലപ്പുറംകാരനാണ് പണിപറ്റിച്ചിരിക്കുന്നത്. 

മനുഷ്യനെ അപ്രത്യക്ഷമാക്കാന്‍ ചൈനക്കാര്‍ക്കു മാത്രമല്ല മലായളികള്‍ക്കും പറ്റും എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു.  തുടര്‍ന്നു ചൈനക്കാര്‍ ചെയ്തതു പോലെ തന്നെ വസ്ത്രം കൊണ്ട് അപ്രത്യക്ഷമാകുന്നതും വീഡിയേയില്‍ കാണിക്കുന്നുണ്ട്. ക്രോമ എന്ന എഡിറ്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്. അല്ലാതെ ചൈനക്കാര്‍ അപ്രത്യക്ഷമാകാനുള്ള വസ്ത്രമൊന്നും കണ്ടുപടിച്ചിട്ടില്ല എന്നും എസ് കെ പൂക്കോട്ടുര്‍ വീഡിയോയില്‍ പറയുന്നു.