കൊടുങ്കാറ്റും മരണവും പ്രവചിച്ച് യുവാവ് – വിഡിയോ വൈറല്‍

കേരളത്തിലെ കാറ്റും മഴയും, ഉഴവൂർ വിജയൻ,  ഐ.വി ശശിയുടെ തുടങ്ങിയ പ്രമുഖരുടെ മരണം പ്രവചിച്ചുവെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. പ്രശസ്തരായ മൂന്ന് പേരുടെ മരണവും ഇയാൾ  പ്രവചിച്ചത് സത്യമായതും ശ്രദ്ധേയമാകുന്നു. പ്രശസ്തരായ മൂന്ന് പേരുടെ മരണം കൂടിയുണ്ടെന്നാണ് വിഡിയോയിൽ പറയുന്നത്. 2018ലെ ദു:ഖവെള്ളിക്ക് മുൻപ് ഈ ദുരന്തങ്ങളെല്ലാം എത്തുമെന്നാണ് പ്രവചനം. ജിഎസ്ടിക്ക് പരിഹാരം വരുമെന്നും ഇയാൾ പറയുന്നു.

തെക്കന്‍ കേരളത്തെ പിടിച്ചു കുലുക്കുന്ന മഴയും കാറ്റും വരുന്നതായി ഭൂതോദയം ഉണ്ടായെന്നാണ് ഫെയ്സ്ബുക്ക് പേജിലെ പ്രവചനത്തില്‍ പറഞ്ഞിരുന്നത്. ഇതു ശരിയായെന്ന വാദത്തിലാണ് യുവാവ്. . മലയാറ്റൂർ മലമുകളിൽ നിന്നാണ് യുവാവ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

നവംബർ അവസാനം സിനിമ മേഖലയിലെ ഒരു പ്രഗത്ഭൻ മരിക്കുമെന്നും കേരളത്തിൽ കൊടുങ്കാറ്റു ഉണ്ടാകുമെന്ന ഇദേഹത്തിന്റെ പ്രവചനം സത്യമായതോടെ ആ പ്രവചന വിഡിയോ സമൂഹമാധ്യമത്തിൽ വീണ്ടും വൈറലാവുകയാണ്.