മോദി ‘കാണാതെ’ കാനഡ പ്രധാനമന്ത്രി രക്ഷപ്പെടുകയാണോ? ചിത്രം വൈറൽ

ആസിയാന്‍ ഉച്ചകോടിയ്ക്കായി ഫിലിപ്പീന്‍സിലെ മനിലയിലെത്തിയ നരേന്ദ്ര മോഡി ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന വിരുന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കളാണ് പങ്കെടുത്തത്. നേതാക്കളുടെ നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു നേതാവിനോട് സംസാരിച്ചിരിക്കുന്നതിനിടെ മോദിയുടെ പിന്നിലൂടെ കടന്നുപോകുന്ന  ജസ്റ്റിന്‍ ട്രൂഡോയുടെ ചിത്രമാണ് ട്രോളൻമാർ ആഘോഷമാക്കിയത്. ട്രൂഡോ മോദിയുടെ മുന്നിൽപ്പെടാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് ട്രോളുകൾ.