ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും; പിണറായി അടക്കം അകത്താകും: കെ. സുധാകരന്‍

k-sudhakaran30
SHARE

അഴിമതിയുടെ കൊട്ടാരത്തിന്‍റെ കാവല്‍ക്കാരനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെന്ന് കെ.സുധാകരന്‍. ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും. പിണറായി അടക്കം അകത്തുപോകും. ഇപി ഇന്നലെ  മടങ്ങിയത് സെഞ്ചുറി അടിച്ച ബാറ്റ്സ്മാന്‍റെ സന്തോഷത്തോടെയാണ്. പിണറായിയോട് ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ഇ പി ഒഴിഞ്ഞു നിൽക്കണമായിരുന്നു. പിണറായിയെ രക്ഷിക്കാനായിരുന്നു ഇ പി യുടെ കൂടിക്കാഴ്ച്ച. അതു കൊണ്ടാണ് നടപടിയില്ലാതെ പോയതെന്നും കെ സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു. 

K. Sudhakaran said that LDF convener EP Jayarajan is the guardian of the palace of corruption

MORE IN BREAKING NEWS
SHOW MORE