കാർ പാർക്ക് ചെയ്ത സ്ഥലം മറന്നു, തിരികെ കിട്ടിയത് 20 വർഷത്തിന് ശേഷം

Representative image

കാർപാർക്ക് ചെയ്ത സ്ഥലം മറന്നുപോവുക, പിന്നീട് 20 വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടുക. സിനിമയെവെല്ലുന്ന സംഭവം നടന്നത് ജർമനിയിലാണ്. 1997ൽ പാർക് ചെയ്ത കാറാണ് 20 വർഷങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ കിട്ടുന്നത്.

പാർക്ക് ചെയ്ത കാർ കാണാത്തതിനെ തുടർന്ന് അന്ന് ഉടമ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ കണ്ടുകിട്ടിയില്ല. കഴിഞ്ഞദിവസം അടഞ്ഞു കിടന്ന വ്യാവസായിക കെട്ടിടത്തിന്റെ പാർക്കിങിൽ കാർ കിടക്കുന്നത് കണ്ടു. കരാറു കാർ കാറിനെക്കുറിച്ച് ഉടമയെ വിളിച്ചുചോദിച്ചെങ്കിലും കാർ ആരുടേതാണെന്ന് അറിയില്ലെന്നായിരുന്നു മറുപടി. 

തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 20 വർഷം മുമ്പ് കാണാതായ വാഹനമാണെന്ന് മനസിലാകുന്നത്. ഉടമയെ കണ്ടെത്തി വിവരമറിയിച്ചപ്പോൾ മാത്രം താൻ പാർക്ക് െചയ്ത സ്ഥലം മറന്നുപോയ വിവരം അദ്ദേഹം ഓർക്കുന്നത്. അന്നത്തെ 56കാരൻ 76കാരനായി. കാലപ്പഴക്കം കൊണ്ട് കാറുകേടായി എന്നാലും മകളോടൊപ്പം വന്ന് മറ്റൊരുവാഹനത്തിൽ കാർ വീട്ടിലേക്ക് യഥാർഥ ഉടമ കൊണ്ടുപോയി.