ആളില്ലാരാജ്യത്തെചൊല്ലി സമൂഹമാധ്യമത്തിൽ രാജാക്കന്മാർ തമ്മിൽ പോര്

വിചിത്രമായൊരു രാജ്യാധികാരതർക്കമാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ആരും അവകാശവാദം ഉന്നയിക്കാനില്ല, പേരിനുപോലും ഒരു മനുഷ്യരില്ല, മരുഭൂമിയുടെ നടുവിൽ ഒരു സ്ഥലം- പേര് ബിർ താവിൽ. ഈ ആളില്ലാരാജ്യത്തിന്റെ സ്വയംപ്രഖ്യാപിത രാജാവാണ് ഇന്ത്യക്കാരൻ സുയാഷ് ദീക്ഷിത്ത്. ഈജിപ്തിന്റെയും സുഡാന്റെയും ഇടയ്ക്കുള്ള 800 സ്ക്വയർ മൈൽ വിസ്തീർണമുള്ള ചെറിയപ്രദേശമാണ് ബിർ താവിൽ. ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കാത്തതുകൊണ്ട് സ്വതന്ത്രമായി കിടക്കുന്ന സ്ഥലമാണിത്. ഇവിടേക്കാണ് ഇൻഡോർ സ്വദേശിയായ സുയാഷാണ് എത്തിയത്. മരുഭൂമിയിലൂടെ 319 കിലോമിറ്റോർ ദൂരം സഞ്ചരിച്ചാണ് ഇയാൾ ഈ ആളില്ലാരാജ്യത്ത് എത്തിപ്പെട്ടത്. 

സുയാഷ് സ്വന്തമാണെന്ന് പറയുന്ന ‘കിങ്ഡം ഓഫ് ദീക്ഷിത്’ എന്ന ബിർ താവിലിനാണ് പുതിയ അവകാശി എത്തിയിരിക്കുന്നത്. ജെറമിയാ ഹീറ്റൺ എന്ന അമേരിക്കകാരനാണ് അവകാശവാദവുമായി എത്തിയത്. ബിർ താവിൽ 2014 ൽ താൻ സ്വന്തമാക്കിയ സ്ഥലമാണെന്നായിരുന്നു ഹീറ്റന്റെ വാദം. സുയാഷ് കള്ളംപറയുകയാണെന്നും ഹീറ്റൺ ആരോപിച്ചു. കുറച്ചു നേരം നടന്ന വാഗ്വാദങ്ങൾക്കിടയിൽ ഇരുവരും ഒത്തുതീർപ്പിലെത്തിയതായി സുയാഷ് അറിയിച്ചു. ഏതായാലും ഇരുരാജക്കന്മാരുടെ ഫെയ്സ്ബുക്ക് പോര് ആഗോളശ്രദ്ധനേടിയിട്ടുണ്ട്.