കുതിരപ്പുറത്തേറി വരനെപ്പോലെയെത്തി, ആപ്പിൾ ഐഫോൺ വാങ്ങി

ആപ്പിൾ ഐഫോൺ Xന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ഫോൺപ്രേമികൾ കാത്തിരുന്നത്.പ്രിയപ്പെട്ട ഫോൺകൈപറ്റാനുള്ള കാത്തിരിപ്പും ആകാംഷയും പറഞ്ഞറിയിക്കാനാവാത്തതാണ്. എന്നാലും താനെ സ്വദേശി മഹേഷ് പലിവാലെന്ന യുവാവിന്റെ അത്ര ആവേശം ഫോൺകൈപറ്റാൻ മറ്റാർക്കും ഉണ്ടാവില്ല.

കുതിരപ്പുറത്തേറി, ബാൻഡ്മേളത്തോടെയാണ് യുവാവ്  ആപ്പിൾ ഐഫോൺ വാങ്ങാൻ എത്തിയത്. ഐ ലൗവ് ആപ്പിൾ ഐഫോൺ X എന്ന ബാനറും നിവർത്തിപിടിച്ചിരുന്നു. 

കടയിലെത്തിയെ മഹേഷിനെ ആവേശത്തോടെയാണ് കടയുടമയും സ്വീകരിച്ചത്. കുതരപ്പുറത്തിരുന്ന യുവാവിന്റെ കൈയിൽ കടയുടമ ഐഫോൺ ഏൽപ്പിച്ചു. ഒക്ടോബർ 27 മുതൽ ഐഫോൺ മുൻകൂർ ബുക്കിങ് അനുവദിക്കുന്നുണ്ടായിരുന്നു. 84,000 മുതൽ 1,02,000 വരെയാണ് ഐഫോൺ X ന്റെ  വില.