റഷ്യയിലെ വിൽപ്പന നിർത്തി 'ആപ്പിൾ'; ഉപരോധവുമായി കൂടുതൽ കമ്പനികൾ

റഷ്യയ്ക്കെതിരെ ഉപരോധവുമായി കൂടുതൽ അമേരിക്കൻ കമ്പനികൾ. ഉല്‍പന്നങ്ങളുടെ റഷ്യയിലെ വില്‍പന നിർത്തി വച്ചതായി ആപ്പിൾ പ്രഖ്യാപിച്ചു. റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുളള സേവനങ്ങള്‍ നിര്‍ത്തിയതായി ബോയിങും യുദ്ധത്തിന്റെ സാഹചര്യത്തിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി എണ്ണക്കമ്പനിയായ എക്സൺ മൊബൈലും അറിയിച്ചു. അതേസമയം റഷ്യൻ ആഖ്രമണത്തിനെതിരെ രാജ്യാന്തര നീതിന്യായ കോടതിയെ യുക്രെയ്ൻ സമീപിച്ചു. അടുത്ത തിങ്കളാഴ്ച യുക്രെയ്ന്റെ പരാതി പരിഗണിക്കുമെന്ന് ഐ.സി.ജെ വ്യക്തമാക്കി. 

അതിനിടെ കീവിന്റെ പടിഞ്ഞാറന്‍ മേഖലയിലെ സെറ്റോമെറില്‍ റഷ്യ വ്യോമാക്രമണം നടത്തി. നാലുപേർ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.