മാമ്പഴം കണ്ട് കൊതിമൂത്ത് മാവിന് കൊമ്പത്ത് കയറിയതാണ്. മാവില്‍ ആരോ കാത്തുവച്ചിരുന്ന വലയില്‍ അറിയാതെ വീണുപോയി. കുടുങ്ങിയെങ്കിലും നന്നായി ആസ്വദിച്ച് മാമ്പഴം കഴിച്ചുതീര്ത്തിട്ടാണ് വലയിലായ വവ്വാല് പറന്ന് പോയത്. ക്യാമറാമാന് വിനോദ് വിക്രത്തിന്റെ ക്യാമറയിലാണ് അപൂർവ ദൃശ്യങ്ങൾ പതിഞ്ഞത്.
പറന്നിറങ്ങിയതും കണ്ടത് നല്ല പഴുത്തുതുടുത്ത മാങ്ങ, വിടാന്‍ തോന്നിയില്ല. മാങ്ങാമധുരം നുണയാന്‍ തുടങ്ങി. പക്ഷേ പെട്ടെന്നാണ് വലയില്‍ വീണ കിളിയായത്. എങ്കിലും മാങ്ങയുെട പ്രലോഭനത്തില്‍ നിന്ന് പിന്മാറാനായില്ല. മുഴുവന്‍ ആസ്വദിച്ചങ്ങ് കഴിച്ചു.തിരുവന്തപുരം അനന്തപുരി ആശുപത്രിയിലാണ് മാവിനെച്ചുറ്റി വല സ്ഥാപിച്ചിരുന്നത്. പഴുത്ത് കിടക്കുന്ന മാങ്ങാക്കുലകള്‍ പക്ഷികളുടെ കണ്ണില്‍പ്പെടാതിരിക്കാനായിരുന്നു തന്ത്രം.
വിശപ്പടങ്ങിയ ശേഷം വലയ്ക്ക് പുറത്ത് കടക്കാനുള്ള ശ്രമമായി. കഥ തീരുമ്പോള്‍ മാങ്ങ തിന്ന വവ്വാല് വലയും ഭേദിച്ച് , തിരികെ പറക്കുകയാണ്.