E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഗർഭിണിയാണെന്നു പറ്റിച്ച കാമുകിക്കു കാമുകൻ കൊടുത്ത പണി; വൈറൽ വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

children
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാമുകനെ ഒന്നു പറ്റിക്കാനും ആ പ്രാങ്ക് വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാക്കാനുമായിരുന്നു അവൾ ഉദ്ദേശിച്ചിരുന്നത്. പക്ഷേ കാമുകൻ അവൾ മനസ്സിൽ കരുതിയതു മുൻകൂട്ടി കാണുകയും തിരിച്ച് അതിനേക്കാൾ വലിയൊരു പണി കൊടുക്കുകയും ചെയ്തു, ഈ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കാമുകനെ പറ്റിക്കാനായി ഗർഭിണി ആണെന്നു കള്ളം പറയുകയായിരുന്നു അവൾ.  

കാമുകനെ പറ്റിക്കാനായി കാമറയെല്ലാം നേരത്തെ തയാറാക്കി. ശേഷം കാമുകനെ അടുത്തേക്കു വിളിച്ച് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നു പറയുന്നു. എന്താണെന്ന് കാമുകൻ ചോദിക്കുമ്പോൾ താൻ ഗർഭിണിയാണെന്ന് അവൾ മറുപടി നൽകുന്നു. എന്നാൽ ഇതു തന്നെ പറ്റിക്കാൻ പറയുന്നതല്ലേ എന്ന് അപ്പോൾ തന്നെ കാമുകൻ ചോദിക്കുന്നതു കേൾക്കാം. അപ്പോൾ സത്യമാണു പറയുന്നതെന്നും താൻ ഗർഭിണിയാണെന്നും കാമുകി പറയുന്നു, പിന്നെയാണ് ട്വിസ്റ്റ്. 

കാമുകി തന്നെ ചതിക്കുകയായിരുന്നുവെന്നും തനിക്കു കുട്ടികളുണ്ടാവില്ലെന്നും അയാൾ മറുപടി നൽകുന്നതു കാണാം. പണ്ടുണ്ടായിരുന്ന ഒരു അപക‌ടത്തിന്റെ അനന്തരഫലമായി തനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്നും കാമുകിയുടെ ഉദരത്തിലുള്ളത് തന്റെ കുഞ്ഞല്ലെന്നും അയാൾ പറയുന്നു. ഇതോടെ തകർന്ന കാമുകി മൂന്നു വർഷമായി ഒന്നിച്ചു ജീവിച്ചിട്ടും ഇക്കാര്യം തന്നോടു മറച്ചു വച്ചത് എന്തിനാണെന്നു ചോദിച്ച് പൊട്ടിക്കരയുകയാണ്.

ഇരുവരും കരഞ്ഞു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നു കാമുകൻ ചാടീവീണ് താൻ കാമറ ആദ്യമേ കണ്ടുവെന്നും പറ്റിക്കുകയായിരുന്നുവെന്നു മനസ്സിലായെന്നും പറയുന്നു. കുട്ടികൾ ഉണ്ടാവില്ലെന്നു പറഞ്ഞത് താൻ തിരിച്ചു പറ്റിച്ചതാണെന്നും അയാൾ പറയുന്നു. പണി കൊടുക്കാൻ ഉദ്ദേശിച്ചു തിരിച്ചു അതിലും വലിയ പണി മേടിച്ച കാമുകിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്