E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 18 2019 08:49 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വാരഫലം (2017 ഒക്ടോബർ 15 – 21)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ് 

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തിക നില മെച്ചപ്പെടും. നൃത്തസംഗീതം മറ്റുകലകൾ പഠിപ്പിക്കുന്നവർക്ക് പ്രശസ്തിയും ധനവരവും ലഭിക്കും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. ബുദ്ധികൂർമ്മതയുണ്ടാകും. വ്യാപാരത്തിൽ അഭിവൃദ്ധിയുടെ സമയമായി കാണുന്നു. മന്ത്രിസഭാഅംഗങ്ങൾക്ക് അനുകൂല സമയമാണ്. സുഹൃത്തുക്കൾ ബഹുമതി കുറവായിട്ട് പ്രവർത്തിക്കും. പെൺസന്താനങ്ങൾക്ക് അഭിവൃദ്ധിയുടെ സമയമാണ്. മരുമകനോട് പ്രിയമുള്ളവരാകും. അൽപം അലസത അനുഭവപ്പെടും. ഉദരസംബന്ധമായി രോഗം വരാനിടയുണ്ട്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. കവിത എഴുതുന്നവർക്ക് പുരസ്കാരവും പ്രശസ്തിയും പ്രതീക്ഷിക്കാവുന്നതാണ്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

തൊഴിലഭിവൃദ്ധിയുടെ സമയമാണ്. വാഹനം വാങ്ങാവുന്നതാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ അനുയോജ്യമായ സമയമായി കാണുന്നു. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭിക്കുന്നതാണ്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. അൽപം അപകീർത്തി വരാതെ ശ്രദ്ധിക്കുക. ഒരു ഗൗരവമായ സ്ഥാനലബ്ധിയുണ്ടാകും. ഹാസ്യമായി സംസാരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. ശത്രുക്കളാൽ ശല്യം ഉണ്ടാകും. വ്യാപാര കാർഷിക മേഖലകൾ അഭിവൃദ്ധിപ്പെടും. വെൽഡിങ്, പ്ലംബിങ് പോലുള്ള തൊഴിലുകളാൽ വരുമാനം വർദ്ധിക്കും. പിതാവിന് അസുഖം വരാനിടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് തടസ്സം നേരിടാവുന്നതാണ്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ബുദ്ധിശാലിയായിരിക്കും. പഠനത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. ധനവരവും മാനസികസന്തോഷവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങൾ ഉണ്ടാകും. ആൺസന്താനങ്ങൾക്ക് പഠനത്തിനും മറ്റു കാര്യങ്ങൾക്കുമായി ചെലവ് വർദ്ധിക്കും. മലപ്രദേശങ്ങളില്‍ സഞ്ചരിക്കാനുള്ള മനസ്സ് ഉണ്ടാകും. തടി, സുഗന്ധദ്രവ്യങ്ങള്‍ വ്യാപാരത്താൽ അധികലാഭം പ്രതീക്ഷിക്കാം. ഉദരസംബന്ധമായി രോഗം വരാനിടയുണ്ട്. സുഹൃത്തുക്കളുടെ മംഗളകർമ്മങ്ങളില്‍ പങ്കെടുക്കുന്നതാണ്. അയൽവാസികളാലും ബന്ധുക്കളാലും പ്രശംസിക്കും. വാർദ്ധക്യം ചെന്നവരെയും സന്യാസിമാരെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ബാങ്കിൽ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സ്വർണ്ണ, വെള്ളിക്കടകളിൽ വരുമാനം വർദ്ധിക്കും. അന്യരുടെ ധനം ധാരാളം വന്നുചേരും. കുടുംബഐശ്വര്യം ഉണ്ടാകും. ധനസുഭക്ഷിത്വം അനുഭവപ്പെടും. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. കർഷകർ ധാന്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിട കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടാകും. ചീത്ത ആളുകളുടെ അഭിപ്രായം അംഗീകരിച്ച് അൽപം ധനനഷ്ടം ഉണ്ടാകും. ഭാര്യക്കും മാതാവിനും പലവിധ നന്മകൾ ലഭ്യമാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

പല മേഖലകളിലും വരുമാനം വന്നുചേരും. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. കുടുംബത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. ആത്മാർത്ഥതയുള്ള സ്ത്രീസൗഹൃദബന്ധത്താൽ പലവിധ നന്മകൾ ഉണ്ടാകും. വിദ്യാർത്ഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതാണ്. സഹോദരങ്ങളുമായി ഐക്യത കുറയും. വ്യാപാര വ്യവസായ മേഖലകൾ പ്രതീക്ഷിച്ച ലാഭം ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാവുന്നതാണ്.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സിഎ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. വാക്സാമർത്ഥ്യം ഉണ്ടാകും. അയൽവാസികളുമായി സ്നേഹമായി പ്രവർത്തിക്കുന്നതാണ്. ത്യാഗമനസ്കതയോടുകൂടി സഹായിക്കും. പഠനത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. ഗണിതം, കെമിസ്ട്രിയിൽ അറിവ് വർദ്ധിക്കുന്നതാണ്. വാഹനം, സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ അനുയോജ്യമായ സമയമായി കാണുന്നു. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. ഭാര്യയാലും പലവിധ നല്ല കാര്യങ്ങൾ നടക്കുന്നതായിരിക്കും. പല നാടുകളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. വിദേശത്ത് വസിക്കുന്ന മലയാളികൾക്ക് പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ന്യായാധിപൻ, അഡ്വക്കറ്റ്മാർക്ക് അനുകൂല സമയമായി കാണുന്നു. തർക്കങ്ങളിൽ വിജയിക്കും. പട്ടാള ഉദ്യോഗസ്ഥന്മാർക്ക് പലവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. മാതാവിന്റെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. അപ്രതീക്ഷിതമായി ഭാഗ്യങ്ങൾ വന്നുചേരും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. ഉദ്യോഗസ്ഥർക്ക് ജോലി അധികരിക്കുന്നതാണ്. സർക്കാരിൽ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കുക, വിവാഹം നടത്തുന്നതിനുള്ള അവസരം വന്നുചേരും. പിത്തകോപാധിക്യം ഉണ്ടാകും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമായി കാണുന്നു. ചുറുചുറുപ്പായി എല്ലാകാര്യങ്ങളും ചെയ്തുതീർക്കും. സഹോദരങ്ങൾക്ക് അനുകൂല സമയമല്ല. ഒരു സമൂഹത്തിന്റെയോ സംഘത്തിന്റെയോ അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. ഗൃഹം നിർമ്മിക്കാന്‍ അനുയോജ്യമായ സമയമായി കാണുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കുന്നതായിരിക്കും. അനുസരണ‌യുള്ള ഭൃത്യന്മാർ ലഭ്യമാകുന്നതാണ്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സ്വയം പുരോഗമനത്തിനായി പരിശ്രമിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. ദൈവഭക്തിയുണ്ടാകും. കഠിനമായ പ്രവൃത്തികളിൽ ഏർപ്പെടും. കമ്പനികളിൽ സാമർത്ഥ്യവും കഴിവും ഉള്ളവർ അഡ്വക്കറ്റായി ലഭിക്കും. ഭാര്യയാലും സന്താനങ്ങളാലും നന്മയുണ്ടാകും. സത്യസന്ധമായ പ്രവൃത്തിയാൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകും. പുത്രലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമാണ്. വാഹനം വാങ്ങാവുന്നതായി കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാനുള്ള അവസരപ്രാപ്തി കാണുന്നു.പരസ്ത്രീ സംഗമം വരാതെ ശ്രദ്ധിക്കുക.

പൂർണരൂപം