E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 04:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇതുപോലൊരു കാമുകനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

love-life
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓഫീസിലെ തിരക്കു പിടിച്ച ജോലികൾ കഴിഞ്ഞു വീട്ടിലെത്തുമ്പോഴായിരിക്കും കുന്നുകൂടി കിടക്കുന്ന വീട്ടുപണികൾ. അതെല്ലാം പരസഹായമില്ലാതെ ചെയ്തു കഴിയുമ്പോഴേക്കും ന‌ടുവൊടിയും. പിന്നീടൊന്നു സ്വയംമറന്നു ചിരിക്കാൻ േപാലും തോന്നാതെയുള്ള നിർവികാരതയിലായിരിക്കും പല പെൺജീവിതങ്ങളുടെയും ഒരുദിവസം അവസാനിക്കുന്നത്. സത്യത്തിൽ ഈ വിശ്രമമില്ലാത്ത നാളുകളിൽ താങ്ങും തണലുമായി നില്‍ക്കാൻ ഭർത്താവോ കാമുകനോ ഒക്കെയുണ്ടെങ്കിൽ അവളായിരിക്കും ജീവിതത്തിലേറെ സന്തോഷം അനുഭവിക്കുന്നവൾ. സന്തോഷത്തിൽ മാത്രമല്ല ദുഖത്തിലും ചേർത്തു പിടിക്കാൻ താൻ കൂടെയുണ്ടെന്നു പറയുക മാത്രമല്ല അതു പ്രവർത്തിച്ചു കാണിക്കുക കൂടി ചെയ്യുന്ന പുരുഷന്മാരെയാണ് ഓരോ സ്ത്രീകളും ആഗ്രഹിക്കുന്നത്.  

സമാനമായൊരു സംഗതിയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലാകുന്ന ഒരു കഥ സൂചിപ്പിക്കുന്നത്. വിഷാദരോഗത്തിന് അടിമപ്പെട്ട കാമുകിയെ നിരാശപ്പെടുത്താതെ ഓരോ നിമിഷവും അവളെ സന്തുഷ്ടയാക്കാൻ ശ്രമിക്കുന്ന ഒരു വ്യത്യസ്തനായ കാമുകന്റെ ജീവിതമാണത്. വിഷാദ രോഗത്തിന് അടിമപ്പെട്ടവരുടെ ജീവിതം എത്രത്തോഴം ദുരിതപൂർ‌ണമാണെന്ന് അവരെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കറിയാം. അങ്ങനെ തന്റെ കാമുകിയുടെ വിഷാദത്തെ പമ്പകടത്താൻ ആ യുവാവു ചെയ്ത വിദ്യകളാണ് സമൂഹമാധ്യമത്തിലുള്ളവരുടെ ഹൃദയത്തെ സ്പർശിച്ചിരിക്കുന്നത്. 

തന്റെ കാമുകിക്കു പരമാവധി മാനസിക പിന്തുണ ലഭിക്കാനായി അദ്ദേഹം ചെയ്തതെന്താണെന്നോ? താൻ അവളെ അത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും വിലമതിക്കുന്നുണ്ടെന്നുമെല്ലാം ഒരു കുപ്പിക്കുള്ളിലാക്കി അയച്ചു. മനസ്സിലായില്ലല്ലേ... കാമുകിക്കുള്ളിൽ പൊസിറ്റീവ് ചിന്തകൾ മാത്രം നിറയ്ക്കുന്ന ഏതാനും വാക്കുകൾ എഴുതി നിറച്ചാണ് അദ്ദേഹം ആ കുപ്പി സമ്മാനിച്ചത്. വിവിധ നിറത്തിലുള്ള ലോലി സ്റ്റിക്കുകളാണ് കുപ്പിയിൽ നിറച്ചിരുന്നത്. ഓരോ സ്റ്റിക്കുകൾക്കും നാലു നിറങ്ങളായിരുന്നു, അവ നാലെണ്ണത്തിലും ക്വോട്ടുകളും ഓർമ്മിച്ചിരിക്കേണ്ട കാര്യങ്ങളും റിലാക്സ് ചെയ്യാനുള്ള കാര്യങ്ങളും നിറമില്ലാത്ത സ്റ്റിക്കുകളില്‍ കാമുകിയെ സന്തുഷ്ടയാക്കുന്ന കാര്യങ്ങളുമാണ് എഴുതിയത്.

ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കിൽ കവികളുടെയും രാഷ്ട്രീയക്കാരുടെയും ചിന്തകന്മാരുടെയുമൊക്കെ പ്രചോദനാത്മകമായ വരികളാണെങ്കിൽ, മഞ്ഞ നിറത്തിലുള്ള സ്റ്റിക്കിൽ നീ സുന്ദരിയാണ്, സഹായം അഭ്യര്‍ഥിക്കുന്നതു തെറ്റായ കാര്യമല്ല തുടങ്ങിയ പൊസിറ്റീവ് ആയ കാര്യങ്ങളായിരുന്നു. പർപ്പിൾ നിറമുള്ള സ്റ്റിക്കുകളിൽ കുറച്ചു വിശ്രമിക്കൂ, ഏറ്റവും ഇഷ്ടമുള്ള പാട്ടു കേൾക്കൂ തുടങ്ങി അവളെ ആശ്വസിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. 

നിറങ്ങളൊന്നും നൽകാത്തവ അവൾക്കു വേണ്ടി മാത്രമുള്ളതായിരുന്നു, അവളേറെ സന്തുഷ്ടയായിരിക്കുന്ന അവസരങ്ങളെ കുറിച്ചു െവക്കാനുള്ളതായിരുന്നു അത്. പിന്നീട് നിരാശയിലേക്കു മനസ്സു പതറും മുമ്പ് ആ സ്റ്റിക്കുകളിലൂടെ മനസ്സ് പായിക്കുന്നത് അവളെ സാന്ത്വനപ്പെടുത്തും എന്നാണ് അദ്ദേഹം പറയുന്നത്. ഓൺലൈനിലെവിടെയോ ആണ് താൻ ഈ വഴിയെക്കുറിച്ചു കണ്ടതെന്നും അപ്പോള്‍ തന്നെ തന്റെ കാമുകിക്കായി ഇങ്ങനെ ചെയ്യണമെന്നു തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും പേരോ മറ്റു വിവരങ്ങളോ ഒന്നും നൽകിയിട്ടില്ലെങ്കിലും ഈ കാമുകനെ അത്രമേൽ ഇഷ്ടമായിരിക്കുകയാണ് പെൺകൊടികൾക്ക്. ഇതുപോലൊരു കാമുകനെയാണ് തങ്ങളോരോരുത്തരും സ്വപ്നം കാണുന്നതെന്നു പറഞ്ഞ​ാണ് പലരും ഈ വാർത്ത പങ്കുവെക്കുന്നത്.