രാജ്യത്തെ ഓൺലൈൻ നെറ്റ്വർക്കുകളിൽ പോൺ വിഡിയോ അപ്ലോഡ്, ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പോൺ വിഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. കുട്ടികളുടെ ലൈംഗിക വിഡിയോകൾക്കാണ് ഓൺലൈനിൽ ഏറ്റവും കൂടുതൽ തിരച്ചിൽ നടക്കുന്നതെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോൺ വിഡിയോ അപ്ലോഡ് ചെയ്യുന്നത് കേരളത്തിൽ നിന്നാണെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ് പോൺ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് കേരളത്തിൽ നിന്നുള്ള പോൺ വെബ്സൈറ്റ് വിസിറ്റ് കുത്തനെ കൂടിയത്.
എന്നാൽ പോൺ വിഡിയോ കാണുന്നവരുടെ എണ്ണത്തിൽ വടക്കെ ഇന്ത്യയാണ് മുന്നിൽ. രാജ്യത്ത് ഹരിയാനയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ പോൺ വിഡിയോ കാണുന്നതെന്നാണ് റിപ്പോർട്ട്. പോൺ വെബ്സൈറ്റിലെ സന്ദർശകരിൽ 75 ശതമാനവും സ്മാർട്ട്ഫോണുകളിൽ നിന്നാണ്.