'ഹര്‍ദിക്കിനെ പിടിച്ച് ഇന്ത്യയുടെ ക്യാപ്റ്റനാക്കരുത്'; മുന്നറിയിപ്പുമായി ഗില്‍ക്രിസ്റ്റ്

രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കരുതെന്ന് ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. ക്യാപ്റ്റനെന്ന നിലയില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഹര്‍ദിക് പ്രാപ്തനായിട്ടില്ലെന്ന് ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാണിച്ചു. 

ഇത്രയും വിജയങ്ങള്‍ തൊട്ട ഒരു ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഗുജറാത്തിലായിരിക്കുമ്പോള്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികച്ചുനിന്നു. ഹര്‍ദിക് പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്, ഗില്‍ക്രിസ്റ്റ് പറഞ്ഞു. 

തന്ത്രങ്ങള്‍ തയ്യാറാക്കുന്നതില്‍ ഹര്‍ദിക്കിന് പിഴവ് സംഭവിക്കുന്നു. ചില ബാറ്റിങ് പൊസിഷനിലെ മാറ്റങ്ങള്‍, ചില സമയങ്ങളിസെ ബോളിങ് ചെയിഞ്ചുകള്‍, തന്ത്രങ്ങള്‍ എന്നിവയിലൊന്നും ക്യാപ്റ്റന്‍ എന്ന നിലയില്‍ ശരിയായി ചെയ്യാന്‍ ഹര്‍ദിക്കിനെ സാധിച്ചിട്ടില്ല, ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. 

കരിയര്‍ ആരംഭിച്ച ഫ്രാഞ്ചൈസിയിലേക്ക് ഹര്‍ദിക് ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും മോശം സ്വീകരണമായിരുന്നു ലഭിച്ചത്. ആരാധകരുടെ കൂവലിനൊപ്പം തുടര്‍ തോല്‍വികളും ഹര്‍ദിക്കിനെ പിന്നോട്ടടിച്ചു. സീസണില്‍ എട്ട് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ 3 ജയവും അഞ്ച് തോല്‍വിയുമായി 8ാം സ്ഥാനത്താണ് മുംബൈ.

Do not name Hardik Pandya as indian Captain, says Gilchrist