'പകുതിപ്പേര്‍ക്കും ഇംഗ്ലിഷ് അറിയില്ല'; ആര്‍സിബി താരങ്ങള്‍ക്കെതിരെ സെവാഗ്

സീസണിലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മോശം പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. ആര്‍സിബിയിലെ ഇന്ത്യക്കാരായ സപ്പോര്‍ട്ട് സ്റ്റാഫിന്റെ അഭാവമാണ് ടീമിന്റെ മോശം പ്രകടനങ്ങളിലൊന്നിന്റെ കാരണമായി സെവാഗ് ചൂണ്ടിക്കാണിക്കുന്നത്. 

ആന്‍ഡി ഫ്ളവരാണ് ആര്‍സിബിയുടെ മുഖ്യ പരിശീലകന്‍. ആദം ഗ്രിഫിത് ബോളിങ് കോച്ചും. വിദേശ പരിശീലകരാവുമ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് വേണ്ടവിധം ആര്‍സിബി ക്യാംപില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ടാവില്ല എന്ന വാദമാണ് സെവാഗ് ഉയര്‍ത്തുന്നത്. 

12-15 ഇന്ത്യന്‍ താരങ്ങളും 10 വിദേശ താരങ്ങളും. സ്റ്റാഫ് മുഴുവന്‍ വിദേശികള്‍. അതാണ് പ്രശ്നം. വിദേശ താരങ്ങള്‍ കുറച്ചാണ് ഉള്ളത്. ബാക്കിയുള്ള കളിക്കാര്‍ ഇന്ത്യക്കാരാണ്. അതില്‍ പകുതി പേര്‍ക്കും ഇംഗ്ലീഷ് മനസിലാവുക പോലുമില്ല. അവരെ എങ്ങനെ നിങ്ങള്‍ പ്രചോദിപ്പിക്കും? അവര്‍ക്കൊപ്പം ആരാണ് സമയം ചിലവഴിക്കാന്‍ പോകുന്നത്? ഒരു ഇന്ത്യന്‍ സ്റ്റാഫ് അംഗത്തെ പോലും ഞാന്‍ കണ്ടില്ല. കളിക്കാര്‍ക്ക് വിശ്വസിക്കാന്‍ പാകത്തില്‍ ഒരാള്‍ വേണം, സെവാഗ് പറഞ്ഞു. 

Virendar sehwag against Royal Challengers Banglore