'കോമാളികള്‍'; ജിതേഷിനെ മറികടന്ന് കറാനെ ക്യാപ്റ്റനാക്കി?; പഞ്ചാബ് കിങ്സിന്റെ വിശദീകരണം

രാജസ്ഥാന്‍ റോയല്‍സിന് എതിരെ ശിഖര്‍ ധവാന്റെ അഭാവത്തില്‍ സാം കറാനെ പഞ്ചാബ് കിങ്സ് ക്യാപ്റ്റനാക്കിയതിന് എതിരെ ആരാധകര്‍. വൈസ് ക്യാപ്റ്റനായി ജിതേഷ് ശര്‍മ നില്‍ക്കെ കറാനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നതിനെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍. വിമര്‍ശനം ശക്തമായതോടെ പഞ്ചാബ് കിങ്സ് പരിശീലകന്‍ തന്നെ വിശദീകരണവുമായി എത്തി.

കോമാളി ഫ്രാഞ്ചൈസി എന്നെല്ലാമാണ് പഞ്ചാബ് കിങ്സിന് നേര്‍ക്ക് ആരാധകരുടെ വിമര്‍ശനം. സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ജിതേഷ് ശര്‍മയെ വൈസ് ക്യാപ്റ്റനായി പഞ്ചാബ് പ്രഖ്യാപിച്ചിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ജിതേഷ് ശര്‍മ പഞ്ചാബിന്റെ വൈസ് ക്യാപ്റ്റന്‍ അല്ലെന്നാണ് പഞ്ചാബ് കിങ്സ് പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ വിശദീകരണം. 

ജിതേഷ് അല്ല വൈസ് ക്യാപ്റ്റന്‍. ക്യാപ്റ്റന്മാരുടെ സെമിനാറിലോ മീറ്റിങ്ങിലോ പങ്കെടുത്തതിനാലാവാം ജിതേഷ് വൈസ് ക്യാപ്റ്റന്‍ എന്ന തോന്നലുണ്ടായത്. സാം കറാന്‍ എത്താന്‍ വൈകിയിരുന്നു. അതിനെ തുടര്‍ന്നാണ് ചെന്നൈയിലെ സീസണ്‍ ഉദാഘാടനത്തിന്റെ സമയത്ത് കറാനെ അയക്കാന്‍ സാധിക്കാതിരുന്നത്. ഒരു കളിക്കാരന്‍ എന്തായാലും വരണം എന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ജിതേഷിനെ അയച്ചത്. എന്നാല്‍ വൈസ് ക്യാപ്റ്റനാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ധവാന്‍ കഴിഞ്ഞാല്‍ സാം കറാനായിരിക്കണം ക്യാപ്റ്റന്‍ എന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നു, സഞ്ജയ് ബംഗാര്‍ പറഞ്ഞു. 

Punjab Kings on Curran-Jitesh Row