ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മൽസരം; ചാംപ്യനായി സൗദി അറേബ്യ

dubai-world-cup-horse-race
SHARE

ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മൽസരത്തിൽ ചാംപ്യനായി സൗദി അറേബ്യ. ലോകത്തെ ഏറ്റവും കൂടുതൽ സമ്മാനതുകയുള്ള മൽസരത്തിൽ ആറുവയസുകാരൻ ലോറൽ റിവർ ഒന്നാമനായി ഓടിയെത്തിയപ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാം. ഇന്ത്യക്കാരൻ ഭൂപത് സിങ് സീമാറാണ് ലോറലിന്റെ പരിശീലകൻ.

ലോകത്തെ മുൻനിര കുതിരകളും പ്രഗൽഭരായ ജോക്കികളും പരിശീലകരും  മാറ്റുരയ്ക്കുന്ന ത്രസിപ്പിക്കുന്ന മൽസരം കാണാൻ ദുബായ് മെയ്ദാൻ റേസ് കോഴ്സ് ഉച്ചയ്ക്ക് മുൻപേ കാണികളെ കൊണ്ട് നിറഞ്ഞിരുന്നു.  

ആദ്യ മൽസരമായ കഹലിയ ക്ലാസിക്കിൽ തുടങ്ങിയ മുന്നേറ്റം സൗദി ദുബായ് വേൾഡ് കപ്പ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നതിലും നിലനിർത്തി.  കഹലിയ ക്ലാസിക്കിൽ സൗദിയുടെ ആറു വയസുകാരൻ തിലാൽ അൽ ഖലേദിയക്കായിരുന്നു ഒന്നാംസ്ഥാനം.  

ആവേശം അണപ്പൊട്ടിയ ദുബായ് വേൾഡ് കപ്പ് മൽസരത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സൗദിയുടെ ലോറൽ റിവർ ഒന്നാമത്തിയത്. രാജസ്ഥാൻ സ്വദേശി ഭൂപത് സിങ് സീമാറിന്റെ പരിശീലനമികവിലായിരുന്നു മിന്നും പ്രകടനം. ഐറീഷുകാരൻ ടൈഗ് ഓഷെയായിരുന്നു ജോക്കി. ഇരുവർക്കും ഇത് മൽസരത്തിലെ രണ്ടാം വിജയം.  ദുബായ് ഗോൾഡൻ ഷഹീൻ മൽസരത്തിലെ വിജയി റഷ്യയുടെ ടസിന്റെ പരിശീലകനും ജോക്കിയും ഇവരായിരുന്നു

മൂന്ന് കോടി അഞ്ച് ലക്ഷം യുഎസ് ഡോളറാണ് ചാംപ്യൻഷിപ്പിലെ ആകെ സമ്മാനത്തുക. വിജയികൾക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂം സമ്മാനം വിതരണം ചെയ്തു. തുടർന്ന് വർണാഭമായ ഡ്രോൺ ഷോയും അരങ്ങേറി.എല്‍.ഇ.ഡി ലൈറ്റുകള്‍ക്കൊപ്പം 4000 സ്പെഷ്യലൈസ്ഡ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആകാശത്ത് ത്രിഡി ശില്‍പ്പങ്ങള്‍ സൃഷ്ടിച്ച് റെക്കോ‍ർട്ടായിരുന്നു സമാപനചടങ്ങ്. 

Saudi Arabia became the champion in the Dubai World Cup horse race

MORE IN SPORTS
SHOW MORE