വീണ്ടും മെസി, എംബാപ്പെ, ഹാലന്‍ഡ് പോര്; ആരാവും ബെസ്റ്റ്?

ബാലണ്‍ ദി ഓറിന് പിന്നാലെ ഫിഫ ദി ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡിലും പോര് മെസിയും എംബാപ്പെയും ഹാലന്‍ഡും തമ്മില്‍. ഖത്തര്‍ ലോകകപ്പില്‍ കിരീടം ചൂടിയതിന്റെ ബലത്തില്‍ തന്റെ ഏഴാം ബാലണ്‍ ദി ഓറിലേക്ക് മെസി എത്തിയിരുന്നു. ഫിഫയുടെ 2023ലെ മികച്ച താരമായി എംബാപ്പെയേയും ഹാലന്‍ഡിനേയും പിന്‍തള്ളി മെസി എത്തുമെന്ന വിലയിരുത്തലാണ് ശക്തം. 

മാഞ്ചസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീടങ്ങളിലെത്താന്‍ സഹായിച്ചതാണ് ഹാലന്‍ഡിന് ശക്തി പകരുന്നത്. മെസിയും എംബാപ്പെയും പിഎസ്ജിക്കൊപ്പം ലീഗ് വണ്‍ കിരീടം നേടി. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.

സ്പാനിഷ് ഫുട്ബോള്‍ താരങ്ങളായ ഐതന ബോണ്‍മാത്തി, ജെന്നി ഹെര്‍മോസ്, കൊളംബിയയുടെ ലിന്‍ഡ കയ്സീഡോ എന്നിവരാണ് ഫിഫയുടെ മികച്ച വനിതാ താരമാകാനുള്ളവരുടെ ചുരുക്കപ്പട്ടികയിലുള്ളത്. ഐതനക്കായിരുന്നു ബാലണ്‍ ദി ഓര്‍ നേടിയത്. ലണ്ടനില്‍ വെച്ച് ജനുവരി 15നാണ് ഫിഫ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം. 

messi, mbappe, haaland in the fifa best player short list