‘മല്‍സരം കണ്ടാല്‍ കളി തോല്‍ക്കും?’; കളി കാണില്ലെന്ന് ആനന്ദ് മഹീന്ദ്ര

Anand-Mahindra-tweet-1119
SHARE

ഇന്ത്യ– ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ മല്‍സരത്തില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നീലക്കടലാകുമ്പോള്‍ താന്‍ ഇന്ന് കളി കാണില്ലെന്ന ശപഥവുമായി വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ഇന്നത്തെ മല്‍സരം കാണില്ലെന്നാണ് സമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം അറിയിച്ചത്. ഇതാണ് രാജ്യത്തോടുള്ള തന്‍റെ സേവനമെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചിട്ടുണ്ട്.

‘ഇല്ല, ഞാൻ മത്സരം കാണാൻ ഉദ്ദേശിക്കുന്നില്ല പക്ഷേ നമ്മള്‍ വിജയിച്ചു എന്ന് ആരെങ്കിലും വന്ന് പറയുന്നതുവരെ ഞാൻ ഇന്ത്യയുടെ ജേഴ്‌സി ധരിച്ച് അടച്ചിട്ട മുറിയിലിരിക്കും’ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്. ഇന്ത്യയുടെ ജേഴ്സിയുടെ ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവച്ചിട്ടുണ്ട്. താന്‍ മല്‍സരം കാണുകയാണെങ്കില്‍ ഇന്ത്യന്‍ ടീം തോല്‍ക്കുമെന്ന അന്ധവിശ്വാസമാണ് ഈ തീരുമാനത്തിനു പിന്നില്‍ എന്നാണ് ആളുകള്‍ പറയുന്നത്‍. ഇന്ത്യയുടെ വിജയസാധ്യത വർധിപ്പിക്കാനായി മത്സരങ്ങൾ കാണരുതെന്ന് പലരും പല അവസരങ്ങളിലായി അദ്ദേഹത്തോട് അഭ്യർത്ഥിച്ചതായും പറയപ്പെടുന്നു.

അതേസമയം പോസ്റ്റിന് താഴെ മറുപടിയുമായി നെറ്റിസണ്‍സും എത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കൊപ്പം നില്‍ക്കാനും പൂർണ്ണഹൃദയത്തോടെ ടീമിനെ പിന്തുണയ്ക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണിത് എന്നാണ് അദ്ദേഹത്തിന്‍റെ അന്ധവിശ്വാസത്തെ അനുകൂലിച്ച് ഒരാള്‍ കമന്‍റായി കുറിച്ചത്. ഇത് വളരെ വേദനാജനകമായ ഒന്നാണ് എങ്കിലും ഇന്ത്യ ട്രോഫിയുമായി എത്തുമ്പോള്‍ ആ വിഷമം മാറുമെന്ന് മറ്റൊരു വ്യക്തിയും കുറിച്ചു. അതേസമയം ഇതെല്ലാം അന്ധവിശ്വാസമാണ് എല്ലാ ഇന്ത്യക്കാരനെയും പോലെ താങ്കളും മല്‍സരം കാണുക, ഇന്ത്യയ്ക്ക് മികച്ച വിജയം ഉണ്ടാകട്ടെ എന്ന് കുറിച്ച് മറ്റൊരാളും രംഗത്തെത്തി.

നിലവില്‍ ലോകകപ്പ് മല്‍സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്.

'I am not planning to watch the match (my service to the nation)'; says Anand Mahindra

MORE IN SPORTS
SHOW MORE