
സ്വീകരണങ്ങള്‍ക്കും ഇന്ത്യന്‍ ഭക്ഷണത്തിനും നന്ദി പറഞ്ഞ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. യുനിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍ എന്ന നിലയിലാണ് ബെക്കാം ഇന്ത്യയിലെത്തിയത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ–ന്യൂസീലന്‍ഡ് സെമിയില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ ഡേവിഡ് ബെക്കാം മല്‍സരം കണ്ടു. പിന്നാലെ ക്രിക്കറ്റിലെയും ബോളിവുഡിലെയും പ്രമുഖരുടെ സല്‍ക്കാരവും സ്വീകരിച്ചാണ് ഇന്ത്യയില്‍ നിന്ന് മടങ്ങുന്നത്. സ്ത്രീശാക്തീകരണത്തിനായി യുണിസെഫും രാജ്യാന്തര ക്രിക്കറ്റ് സമിതിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെക്കാം ഇന്ത്യയിലെത്തിയത്. കിങ് ഖാന്‍റെ മന്നത്തിലെത്തിയ ഡേവിഡ് ബെക്കാം താരത്തിനും കുടുംബത്തിനും മറ്റ് അതിഥികള്‍ക്കും ഒപ്പം അത്താഴംകഴിച്ചാണ് മടങ്ങിയത്. ഈവലിയ മനുഷ്യന്റെ വീട്ടിലേക്ക് ക്ഷണിച്ചതില്‍ അഭിമാനമെന്നും തന്റെ വീട്ടിലേക്ക് അവരെ ക്ഷണിക്കുന്നുവെന്നും ബെക്കാം ഇന്‍സ്റ്റയില്‍ കുറിച്ചു. ബോളിവുഡ് താരം സോനം കപൂറും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദും നല്‍കിയ വിരുന്നിലും പങ്കെടുത്തു. അനില്‍ കപൂറും സഞ്ജയ് കപൂറുമെല്ലാം ഈ വിരുന്നില്‍ പങ്കെടുത്തു. ആനന്ദ നല്ല ദയാലുവാണെന്നും മാന്യനാണെന്നും പറഞ്ഞ ബെക്കാം അവരെ ലണ്ടനിലെ തന്റെ വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
Football legend David Beckham thanks for hospitality and Indian food.