david-beckham-india-visit

ആദ്യ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ അനുഭവം പങ്കുവച്ച് ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കം. സച്ചിനൊപ്പം വാങ്കഡെയിലെത്തിയ നിമിഷം അതുല്യമെന്നായിരുന്നു ബെക്കം പറഞ്ഞത്. കുട്ടിക്കാലത്ത് സ്കൂളില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ബാറ്ററായിരുന്നെന്ന് പറഞ്ഞ അദ്ദേഹം ഫുട്ബോള്‍ ആരാധകരോ ക്രിക്കറ്റ് ആരോധകരോ എന്ന ചോദ്യത്തിന് നയപരമായ ഉത്തരമാണ് നല്‍കിയത്. സച്ചിന് ഇന്‍റര്‍ മയാമിയുടെ ജേഴ്സിയും സമ്മാനിച്ച് ഇന്ത്യയിലേയ്ക്ക് ഇനിയും വരുമെന്ന് പറഞ്ഞാണ് ബെക്കം മടങ്ങിയത്.

 

കഴിഞ്ഞ ദിവസം ഇന്ത്യ- ന്യൂസിലന്‍ഡ് സെമിഫൈനല്‍ മല്‍സരത്തിനെത്തിയ ബെക്കം ഇന്ത്യ- ന്യൂസിലന്‍ഡ് താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങളും ലിംഗ സമത്വവും എന്ന ആശയത്തിന്‍റെ ഭാഗമായാണ് യുണിസെഫ് ഗ്ലോബല്‍ അംബാസഡറായ ഡേവിഡ് ബെക്കം ഇന്ത്യയില്‍ എത്തിയത്. ഐസിസി ലോകകപ്പുമായി സഹകരിച്ചാണ് യുണിസെഫ് കാംപെയിന്‍. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ബെക്കം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

Former England football captain David Beckham shares the experience of his first visit to India.