
ഏഷ്യാ കപ്പ് ടൂർണമെന്റിലെ പാക്കിസ്ഥാൻ– ബംഗ്ലദേശ് സൂപ്പർ ഫോര്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ പണിമുടക്കി. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്രോളുകളും നിറയുകയാണ്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലെ ഫ്ലഡ്‍ലൈറ്റുകളാണ് മല്‍സരത്തിനിടെ കണ്ണടച്ചത്. ഇതോടെ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന കാണികള്‍ മൊബൈലിന്റെ ലൈറ്റ് തെളിയിച്ച് പ്രതിഷേധം അറിയിച്ചു.
20 മിനിറ്റോളം കളി നിർത്തി വച്ചശേഷം തകരാര്‍ പരിഹരിച്ചാണ് മല്‍സരം ആരംഭിച്ചത്. വിഡിയോകള്‍ ൈവറലായതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡും നാണംകെട്ടു. 15 വര്‍ഷത്തിനു ശേഷമാണ് ഏഷ്യാ കപ്പുപോലൊരു പ്രധാന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ പാക്കിസ്ഥാന് അവസരം ലഭിക്കുന്നത്.