സിറ്റര്‍ നഷ്ടപ്പെടുത്തി കോലി; ക്യാച്ച് കൈവിട്ട് ശ്രേയസും; ഫീല്‍ഡിങ്ങില്‍ നിരാശ

kohli 12
SHARE

ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തി വിരാട് കോലി. നേപ്പാള്‍ ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ ആസിഫ് ഷെയ്ക്കിനെ പുറത്താക്കാനുള്ള അവസരമാണ് കോലി വിട്ടുകളഞ്ഞത്. 

മുഹമ്മദ് സിറാജിന്റെ പന്തില്‍ കവറിലേക്ക് ലൂസ് ഷോട്ട് കളിക്കുകയായിരുന്നു ആസിഫ്. എളുപ്പം കയ്യിലൊതുക്കാവുന്ന ക്യാച്ചായിരുന്നെങ്കിലും പന്ത് കോലിയുടെ കൈകളില്‍ നിന്ന് താഴെ പോയി. കോലിക്ക് മുന്‍പേ ശ്രേയസ് അയ്യരും ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. നേപ്പാള്‍ ഇന്നിങ്സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെ വന്ന ക്യാച്ചാണ് ശ്രേയസ് അയ്യര്‍ നഷ്ടപെടുത്തിയത്. വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷനും ക്യാച്ച് കൈവിട്ടു. 

ഏഷ്യാ കപ്പിലെ തങ്ങളു‌ടെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 15ാം ഓവറിലേക്ക് കളി എത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ് നേപ്പാള്‍. 38 റണ്‍സ് എടുത്ത് നില്‍ക്കെ ഓപ്പണര്‍ കുഷാല്‍ ബുര്‍ടെലിന്റെ വിക്കറ്റ് വീഴ്ത്തി ശാര്‍ദുല്‍ താക്കൂറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. 

MORE IN SPORTS
SHOW MORE