ഏഷ്യാകപ്പ്: ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ 238 റൺസിന് തകർത്ത് പാക്കിസ്ഥാൻ

asia-cup
SHARE

ഏഷ്യകപ്പിലെ ആദ്യമല്‍സരത്തില്‍ നേപ്പാളിനെതിരെ ആതിഥേയരായ പാക്കിസ്ഥാന് 238 റണ്‍സിന്‍റെ ആധികാരികജയം. പാക്കിസ്ഥാന്‍റെ 343 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാള്‍ 24 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി. നേപ്പാള്‍ നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പാക്കിസ്ഥാന് വേണ്ടി ഷാബാദ് ഖാന്‍ നാലുവിക്കറ്റും ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍   

ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും ഇഫ്തിക്കര്‍ അഹമ്മദിന്‍റെയും സെഞ്ചുറി മികവിലാണ് കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തത്. 151 റണ്‍സെടുത്ത് ബാബര്‍ അസം പുറത്തായി. ഇഫ്തിക്കര്‍ അഹമ്മദ് പുറത്താകാതെ 71 പന്തില്‍ നിന്ന് 109 റണ്‍സെടുത്തു.

MORE IN SPORTS
SHOW MORE