സെര്‍ബ് അനുകൂല പ്രസ്താവന; നിലപാടിലുറച്ച് നോവാക് ജോക്കോവിച്ച്

Novak-Djokovic
SHARE

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിനിടെ നടത്തിയ സെര്‍ബ് അനുകൂല പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സെര്‍ബിയന്‍ ടെന്നിസ് താരം നോവാക് ജോക്കോവിച്ച്. സെര്‍ബിയ– കൊസോവോ സംഘര്‍ഷം രൂക്ഷമായിരിക്കെ ജോക്കോവിച്ച് ക്യാമറ ലെന്‍സില്‍ കൊസോവൊ സെര്‍ബിയയുടെ ഹൃദയമാണെന്ന് എഴുതിയത് വലിയ വിവാദമായിരുന്നു. തന്റെ നിലപാടാണ് വ്യക്തിമാക്കിയതെന്നും അതില്‍ മാറ്റമില്ലെന്നും ജോക്കോവിച്ച് പറഞ്ഞു. 

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിലെ ആദ്യ റൗണ്ട് ജയത്തിന് പിന്നാലെയാണ് ഗ്രൗണ്ടിലെ ക്യാമറകളൊന്നിന്റെ ലെന്‍സില്‍ കൊസോവൊ സെര്‍ബിയയുടെ ഹൃദയമാണെന്ന് എഴുതിയത്. 2008 ല്‍ സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാണ് കൊസോവൊ എങ്കിലും സെര്‍ബിയ ഇത് അംഗീകരിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞ ഏതാും ദിവസമായി ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തിരുന്നു. അതിനിടയിലാണ് ജോക്കോവിച്ചിന്റെ വിവാദ പെരുമാറ്റം ഉണ്ടായത്. പിന്നാലെ ശക്തമായ പ്രതിഷേധവുമായി കൊസോവൊ ഒളിംപിക് കമ്മിറ്റി രംഗത്തെത്തി.

സെര്‍ബിയുടെ വ്യാജ പ്രചാരണം ജോക്കോവിച്ച് ഏറ്റുപിടിക്കുകയാണെന്നും  അച്ചടക്ക നടപടി വേണമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയോടും രാജ്യാന്തര ടെന്നിസ് ഫെഡറേഷനോടും കെ.ഒ.സി. ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടാം റൗണ്ട് ജയത്തിന് പിന്നാലെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോക്കോവിച്ച് വ്യക്തമാക്കി. ഗ്രാന്‍ഡ്സ്ലാം റൂള്‍ ബുക്ക് അനുസരിച്ചാണ് താരങ്ങള്‍ പെരുമാറേണ്ടതെന്നും അതില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ വിലക്കുന്നില്ലെന്നും രാജ്യാന്തര ടെന്നിസ് ഫെഡറേഷനും പ്രതികരിച്ചു. 

Serbian tennis star Novak Djokovic stands by the pro-Serb statement made during the French Open tennis.

MORE IN SPORTS
SHOW MORE