കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും നേര്‍ക്കുനേര്‍

കിരീടം നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സും അഞ്ചാം വട്ടം കിരീടമുയര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍. വൈകുന്നേരും ഏഴരയ്ക്ക് ഗുജറാത്ത് ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍. 

ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിച്ച് എം.എസ്.ധോണി ആദ്യ മല്‍സരത്തിനിറങ്ങുമ്പോള്‍ ശുഭ്മന്‍ഗില്ലിന് പ്രായം ഒന്‍പത് വയസ്. അഞ്ചാം കിരീടത്തിനും എം.എസ്.ധോണിക്കുമിടയില്‍  വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്നത് അന്നത്തെ ഒന്‍പതുവയസുകാരന്‍. കഴിഞ്ഞ നാലുമല്‍സരങ്ങളില്‍ മൂന്നിലും സെഞ്ചുറി നേടിയ ഗില്ലാണ് ഗുജറാത്തിന്റെ തുറുപ്പുചീട്ട്.  ഐപിഎല്ലിലെ മാഞ്ചസ്റ്റര്‍ സിറ്റിയെന്ന് വിശേഷിപ്പിക്കാം ഗുജറാത്ത് ടൈറ്റന്‍സിനെ. ആധികാരിക പ്രകടനം. പ്രതിസന്ധിനേരിട്ടാല്‍ ആരെങ്കിലുമൊക്കെ രക്ഷയ്ക്കെത്തിയിരിക്കും. പര്‍പ്പിള്‍ ക്യാപിനായി മല്‍സരിക്കുന്ന മൂന്ന് ബോളര്‍മാരുമുള്ള ടീം. ഗുജറാത്തിനോട് തോറ്റുതുടങ്ങിയ െചന്നൈ ഗുജറാത്തിനെ തോല്‍പിച്ചാണ് ഫൈനലുറപ്പിച്ചത്. കഴിഞ്ഞ തവണ ഒന്‍പതാം സ്ഥാനത്ത് ഐപിഎല്‍ അവസാനിപ്പിച്ച ചെന്നൈ നിന്ന് ഇക്കുറിയുണ്ടായ വിത്യാസം ഓപ്പണര്‍മാരുടെ മിന്നുംപ്രകടനമാണ്. കൂടെ അതിവേഗ സ്കോറിങ്ങുമായി അജിന്‍ക്യ രഹാനയും വിശ്വസ്തനായി വളര്‍ന്ന ശിവം ഡ്യൂബെയും. ബേബി മലിംഗ മതീഷ പതിരാനയും അവസാന ഓവറുകളില്‍ മല്‍സരം ചെന്നൈയിലേയ്ക്ക് വഴിതിരിച്ചുവിട്ടു. കരുത്തളന്നാല്‍ തുല്യരെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടുടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ പ്രതീക്ഷിക്കേണ്ടത് ഒരു ക്ലാസിക് ഫൈനല്‍

Gujarat Titans and Chennai Super Kings face off in the IPL final