
മുംബൈ ഇന്ത്യന്‍സ് പേസര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ നായ കടിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് മുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പങ്കുവെച്ച വിഡിയോയിലാണ് അര്‍ജുന്‍ തന്നെ നായ കടിച്ചതായി പറയുന്നത്.
ഐപിഎല്‍ 16ാം സീസണില്‍ കൊല്‍ക്കത്തക്കെതിരായ മത്സരത്തോടെ മുംബൈക്കായി അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ നാല് കളിയില്‍ നിന്ന് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. സീസണിലെ മുംബൈയുടെ 13ാം മത്സരത്തില്‍ നായ കടിച്ചതിനെ തുടര്‍ന്ന് അര്‍ജുന്‍ കളിക്കാനിറങ്ങുമോ എന്ന് വ്യക്തമല്ല.
പരിശീലന സെഷന് ഇടയില്‍ യുദ്ധ്വീര്‍ സിങ്ങിനോട് അര്‍ജുന്‍ തന്നെ നായ കടിച്ച കാര്യം പറയുന്നു. മുംബൈ ഇന്ത്യന്‍സ് താരത്തിന് നായയുടെ കടിയേറ്റത് എങ്ങനെ എന്നതുള്‍പ്പെടെയുള്ള കാര്യം വ്യക്തമല്ല. ഗുജറാത്തിന് എതിരെ രണ്ട് ഓവറില്‍ നിന്ന് 9 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതിന് ശേഷം അര്‍ജുന്‍ പിന്നെ മുംബൈ ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല.