ചാരിറ്റി ബോക്സിങ് മാച്ചിൽ മനോജ്‌ കുമാറിനെതിരെ മത്സരിക്കാൻ മലയാളിയായ കെ.എസ് വിനോദ്

charity boxing
SHARE

ലോക ചാരിറ്റി ബോക്സിങ് ഓർഗനൈസേഷന്റെ ചാരിറ്റി ബോക്സിങ് മാച്ചിൽ  ഓളിംപ്യൻ ബോക്സിങ് താരം മനോജ്‌ കുമാറിന് എതിരെ മത്സരിക്കാൻ മലയാളിയായ കെ.എസ് വിനോദ്. ഒക്ടോബറിൽ യു.എസിലാണ് മത്സരം. ഇന്ത്യയുടെ ഒളിമ്പിക് താരത്തിനു എതിരെ മത്സരിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമായ കാര്യം ആണെന്ന് വിനോദ് പറഞ്ഞു. യുവാക്കളെ സ്പോർട്സിലേക്ക് കടന്നു വരാൻ സഹായിക്കുയാണ് ചാരിറ്റി ബോക്സിങ്ങിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കായിക രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന നിർധനരായ കുട്ടികളെയും യുവാക്കളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ചാരിറ്റി ബോക്സിങ് ഓർഗനൈസേഷൻ പ്രവർത്തിക്കുന്നത്. സെലിബ്രിറ്റികളെയും പ്രഫഷണൽ താരങ്ങളെയും ഉൾപ്പെടെ പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ ലോകമെമ്പാടും സംഘടിപ്പിച്ച് അതിലൂടെ ലഭിക്കുന്ന പണമാണ് ചാരിറ്റിക്കായി ഉപയോഗിക്കുന്നത്. ഇത്തരം ഒരു മത്സരത്തിലാണ് മലയാളിയായ കെ. എസ് വിനോദ് ഒളിംപ്യനും കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണവും ബോക്സർ മനോജ്‌ കുമാറിനെതിരെ ഇറങ്ങുന്നത്.

മനോജ് കുമാറിന് എതിരെ മത്സരിക്കാൻ കഴിയുന്നതിന്റെത്രില്ലിൽ ആണ് വിനോദ്.ബോക്സിങ്, ഗുസ്തി തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള മനോജ്‌ ബോഡി ബിൽഡർ കൂടിയാണ്.

Malayali KS Vinod to compete against Manoj Kumar in a charity boxing match 

MORE IN SPORTS
SHOW MORE