അഭിമാനമായി തിരുവനന്തപുരം സ്വദേശി വിശാഖ്; ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്ന ആദ്യ മലയാളി

tennis-15
SHARE

35 വയസിന് മുകളിലുള്ളവരുടെ ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്ന ആദ്യ മലയാളിയാവുകയാണ് തിരുവനന്തപുരത്തുകാരന്‍ വി.എസ് വിശാഖ്.  തുര്‍ക്കിയിലെ അന്റാലിയയില്‍ നടക്കുന്ന മാസ്റ്റേഴ്സ്  ചാംപ്യന്‍ഷിപ്പിനാണ് വിശാഖ് യോഗ്യത നേടിയത്.  

പത്താം വയസില്‍  റാക്കറ്റുമായി  പന്തിന് പിന്നാലെ പായാന്‍ തുടങ്ങിയതാണ് വിശാഖ്. ദേശീയ തലത്തില്‍ സബ്ജൂനിയര്‍, ജൂനിയര്‍ ചാംപ്യന്‍ഷിപ്പുകളില്‍ ജേതാവായി. കഴിഞ്ഞ മാസം നടന്ന ലോക സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഡേവിസ് കപ്പിലടക്കം മല്‍സരിച്ച പ്രമുഖ താരങ്ങളെ പരാജയപ്പെടുത്തി കിരീട നേട്ടം. ഓള്‍ ഇന്ത്യ ടെന്നീസ് ഫെഡറേഷന്റെ റാങ്കിങില്‍ നാലമതെത്തിയതോടെയാണ് മാസ്റ്റേഴ്സ് ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചത്. 

ഈ മാസം 19 മുതല്‍ 24 വരെ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ സിംഗിള്‍സ് ഡബിള്‍സ് മല്‍സരങ്ങളിലാണ് താരം കളത്തിലിറങ്ങുക. ടെന്നീസ് പരിശീലകനാകാനുള്ള എ.ടി.പി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ ഏക താരമാണ് വിശാഖ്.  ലോകം ശ്രദ്ധിക്കുന്ന രീതിയില്‍ കേരളത്തില്‍ നിന്ന് ടെന്നീസ് താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് താരത്തിന്റെ പ്രയാണം. 

Visakh to be first malayali contestants in world Tennis Championship

MORE IN SPORTS
SHOW MORE