കോലിയെ എങ്ങനെ തളയ്ക്കാം? ഓസീസ് ബൗളർമാർക്ക് തന്ത്രമോതി ഗില്ലെസ്പി

ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കോലിയെ തളയ്ക്കാൻ ഓസ്ട്രേലിയക്ക് തന്ത്രമോതി മുൻ ഓസീസ് പേസർ ഗില്ലെസ്പി. കോലി ക്രീസിലേക്ക് എത്തുമ്പോൾ തന്നെ കമിൻസ് ബൗൾ ചെയ്യാൻ എത്തണം എന്നാണ് ഗില്ലെസ്പി പറയുന്നത്. 

കോലി-കമിൻസ് ഏറ്റുമുട്ടലിലേക്കാണ് ഞാൻ പ്രധാനമായും നോക്കുന്നത്. ഇവരുടെ പോര് എങ്ങനെയായി തീരും എന്നത് ആകാംക്ഷ നിറയ്ക്കുന്നു. കോലി ക്രീസിലേക്ക് എത്തുമ്പോൾ തന്നെ കമിൻസ് പന്തുമായി ആക്രമിക്കണം, ഗില്ലെസ്പി പറയുന്നു. 

ആദ്യ ടെസ്റ്റ് മിച്ചൽ സ്റ്റാർക്കിന് നഷ്ടമാവുന്നതോടെ കമിൻസിന്റേയും ഹെയ്സൽവുഡിന്റേയും ചുമലിലാണ് ഫാസ്റ്റ് ബൗളിങ് ആക്രമണനിരയുടെ ചുമതല. സ്വെപ്സണും മർഫിയും ലിയോണിനൊപ്പം ഓസ്ട്രേലിയയുടെ സ്പിൻ നിരയിലുണ്ട്. ഏറ്റവും ഒടുവിൽ ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ സ്റ്റീവ് ഓ കീഫ് ആണ് ആദ്യ ടെസ്റ്റിൽ പുനെയിൽ ആതിഥേയരെ കുഴക്കിയത്. 12 വിക്കറ്റാണ് പുനെയിൽ സ്റ്റീവ് വീഴ്ത്തിയത്.

സ്റ്റാർക്ക് ഇല്ലെങ്കിലും കമിൻസ്, ഹെയ്സൽവുഡ്, ഗ്രീൻ എന്നിവരെ ഇന്ത്യ കരുതിയിരിക്കണം എന്നാണ് ഗില്ലെസ്പിയുടെ മുന്നറിയിപ്പ്. ഇടംകയ്യനായ സ്റ്റാർക്കിന് റിവേഴ്സ് സ്വിങ് കണ്ടെത്താൻ കഴിഞ്ഞാനെ. എന്നാൽ ഹെയ്സൽവുഡും കമിൻസും സ്റ്റാർക്കിനൊപ്പം മികച്ചവരാണ്. പന്ത് പഴകുംതോറും അവർക്ക് അതിന്റെ ആനുകൂല്യം മുതലെടുക്കാനാവും. ഗ്രീനിനേയും സൂക്ഷിക്കണം. ഈ പരമ്പരയിൽ റിവേഴ്സ് സ്വിങ് നമുക്ക് കാണാനാവും, ഗില്ലെസ്പി പറ​ഞ്ഞു. 

Gillespie giving advice to australian bowlers