
ഖത്തര്‍ ലോകകപ്പില്‍ വെയില്‍സിനെതിരെ അമേരിക്കയുടെ ആദ്യഗോള്‍ ആഘോഷിച്ചവരില്‍ ലൈബീരിയക്കാര്‍ കൂടിയുണ്ട്. ലൈബീരിയന്‍ പ്രസിഡന്റും ഫുട്ബോള്‍ ഇതിഹാസവുമായ ജോര്‍ജ് വിയയുടെ മകനാണ് വെയില്‍സിനെതിരെ അമേരിക്കയെ മുന്നിലെത്തിച്ച തിമോത്തി വിയ.
തിമോത്തി വിയയെന്ന പേര് ലോകം ആദ്യം കേള്‍ക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യ ആഥിതേയത്വം വഹിച്ച അണ്ടര്‍ 17 ലോകകപ്പില്‍ രണ്ട് ഹാട്രിക്കുമായി ജോര്‍ജ് വിയയുടെ മകന്‍ തിമോത്തി വരവറിയിച്ചു. ഫ്രഞ്ച് ക്ലബ് പി എസ് ജി താരമായിരുന്ന തിമോത്തിക്ക് അമേരിക്കയുടെ സീനിയര്‍ ടീമില്‍ ഇടംപിടിക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല
ബലോണ്‍ ഡി ഓര്‍ ജേതാവും ലോക ഫുട്ബോളറുമായ ജോര്‍ജ് വിയയ്ക്ക് ഇല്ലാത്ത ഒരു നേട്ടം തിമോത്തി ഇന്നലെ സ്വന്തമാക്കി. ലോകകപ്പില്‍ ഒരുഗോള്‍. യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയപ്പോഴും ലൈബീരിയയെ ലോകകപ്പിലേയ്ക്ക് നയിക്കാന്‍ ജോര്‍ജ് വിയക്ക് കഴിഞ്ഞിരുന്നില്ല. പിതാവ് ലൈബിരിയന്‍ പ്രസിഡന്റാണെങ്കിലും ന്യൂയോര്‍ക്കില്‍ ജനിച്ച തിമോത്തി ദേശീയ ടീമായി അമേരിക്കയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഫുട്ബോളിലേയ്ക്ക് വഴിതിരിച്ചുവിട്ട ജമൈക്കക്കാരിയായ അമ്മയ്ക്കാണ് തിമോത്തി ലോകകപ്പിലെ ആദ്യ ഗോള്‍ സമ്മാനിച്ചത് .
Who is Timothy Weah? USMNT’s goalscorer vs Wales