തോമസ് കപ്പ് ജേതാക്കളെ ആദരിച്ച് മലയാള മനോരമ

തോമസ് കപ്പിൽ സ്വർണം നേടാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് ബാഡ്മിന്റൺ താരം എച്ച്‌.എസ്.പ്രണോയ്. തോമസ് കപ്പ് ജേതാക്കൾക്കുള്ള  മലയാള മനോരമയുടെ ആദരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു എച്ച്.എസ്.പ്രണോയ്. ഇന്ത്യയ്ക്ക് വേണ്ടി ഒരു ദിവസമെങ്കിലും കളിക്കാൻ കുട്ടിക്കാലത്ത് മുതിർന്ന കളിക്കാർ നൽകിയ ആവേശമാണ് ഇതുവരെ എത്തിച്ചതെന്നും പ്രണോയ് പറഞ്ഞു.  എച്ച്‌.എസ്. പ്രണോയ്, എം.ആർ അർജുൻ എന്നിവർക്ക് സ്വർണപതക്കവും രണ്ട് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു സമ്മാനിച്ചു.

കോച്ച് യു.വിമൽകുമാറിന് ഒരു ലക്ഷം രൂപയും സമ്മാനമായി നൽകി. കായിക രംഗത്തെ പ്രമുഖരടക്കം കൊച്ചി ഓഫീസിലെ ചടങ്ങിൽ പങ്കെടുത്തു.