റെബോണ കിക്കടിച്ച് സജിൽ; നവമാധ്യമങ്ങളിൽ വൈറല്‍; വിഡിയോ

ലോക ഫുട്ബോളിലെ പ്രശസ്തമായ റെബോണ കിക്കടിച്ച് തൃശൂർ ചെമ്മണ്ണൂർ സ്വദേശി സജിൽ നവമാധ്യമങ്ങളിൽ വൈറലായി. ഫുട്ബോൾ മൈതാനത്ത് ഇങ്ങനെ കിക്കെടുക്കാൻ മികച്ച താരങ്ങൾക്കേ കഴിയൂ. തൃശൂർ പേരാമംലത്തു നടന്ന ഫുട്ബോൾ ടൂർണമെൻ്റിനിടെയായിരുന്നു സജിലിൻ്റെ റെബോണ കിക്ക് പിറന്നത്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ യുവ കളിക്കാരുടെ പരിശീലകൻ കൂടിയാണ് സജിൽ.