വല നിറയെ ഗോൾ; കർണാടക -ഒഡീഷ മൽസരം സമനിലയിൽ(3-3)

മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോളിലെ കർണാടക -ഒഡീഷ മൽസരം സമനിലയിൽ.  ഇരുടീമും മൂന്നുഗോള്‍വീതം നേടി. 

പതിനാലാം മിനുട്ടിൽ ഒഡീഷയുടെ ജാമിർ ഓരമാണ് ആദ്യ ഗോൾ നേടിയത്.  ഇരുപത്തി ഒൻപതാം മിനുട്ടില്‍ കര്‍ണാടകയ്ക്കായി ബികാസ് കുമാര്‍ ഗോള്‍ മടക്കി. മുപ്പത്തിമൂന്നാം മിനുട്ടിൽ മലയാളി താരം ബാബു നിഷാദിലൂടെ ഒഡീഷ വീണ്ടും മുന്നിലെത്തി.  62–ാം മിനിറ്റില്‍ സുധീർ കോട്ടക്കോല ലീഡ് ഉയര്‍ത്തി. എന്നാല്‍ 65 ാം മിനിറ്റില്‍ കര്‍ണാടകയ്ക്കായി ബികാസ് കുമാര്‍ രണ്ടാം ഗോള്‍ നേടി. 75ാം മിനിറ്റില്‍ ചന്ദ്രമുദുലിയിലൂടെ കര്‍ണാടക സമനിലയും സ്വന്തമാക്കി.