വിദേശ താരങ്ങളെ ഇപ്പോൾ ആവശ്യമില്ല; നയം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിദേശ താരങ്ങളെ ടീമിലെത്തിക്കില്ലന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍. പ്രാദേശിക താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇവാന്‍ വുക്കോമനോവിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

നിലവിലെ വിദേശതാരങ്ങളുടെ പ്രകടനത്തില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സംതൃപ്തനാണ്.  ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിദേശതാരങ്ങളുടെ ആവശ്യമില്ല. എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ സ്വന്തമാക്കാനുള്ള പരിശ്രമം തുടരുകയാണെന്നും അന്തിമതീരുമാനം മാനേജ്മെന്റിന്റേതാണെന്നും വുക്കോമനോവിച്ച് 

ബംഗളൂരു താരം ആഷിക് കുരുണിയന്‍ ബ്ലാസ്റ്റേഴ്സിലേയ്ക്ക് എത്തുമെന്ന സൂചനയുണ്ട്. ഐഎസ്എല്‍ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നതോടെ കിരീടപ്രതീക്ഷയിലാണ് ആരാധകര്‍. ഏതുടീമിന് വേണമെങ്കിലും കിരീടം നേടാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പരിശീലകന്‍ പറയുന്നു. റഫറിമാരുടെ പ്രകടനത്തെ പരിശീലകന്‍ വീണ്ടും വിമര്‍ശിച്ചു. റഫറിമാരുടെ പിഴവില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാകുമായിരുന്നെന്ന് വുക്കോമനോവിച്ച് റഫറിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം മികച്ച വിദേശ റഫറിമാരെയും പരിഗണിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ പറഞ്ഞു.