കാറോട്ടത്തോട് വിടപറഞ്ഞ് കിമി റൈക്കണൻ; 20 വർഷത്തെ കുതിപ്പിന് അവസാനം

 F1  ട്രാക്കിനോട് വിടപറഞ്ഞ് മുന്‍ ചാംപ്യന്‍ കിമി റൈക്കണന്‍. അവസാന റേസില്‍ കാറിലെ തകരാറിനെത്തുടര്‍ന്ന് 27ാം ലാപ്പില്‍ ഫിന്‍ലന്‍ഡ് താരത്തിന് മല്‍സരം അവസാനിപ്പിക്കേണ്ടിവന്നു. മഗെലോ സര്‍ക്ക്യൂട്ടില്‍ നിന്ന് തുടങ്ങിയ കുതിപ്പിന്  20 വര്‍ഷങ്ങള്‍ക്ക് േശഷം അബുദാബി സര്‍ക്യൂട്ടില്‍  പര്യവസാനം.   രണ്ട് പതിറ്റാണ്ട് വേഗപ്രേമികളെ ഹരംപിടിപ്പിച്ച ശേഷമാണ്  ദി ഐസ്മാന്‍ കരിയറിന് അവസാനമിടുന്നത്. വാഹനത്തിലെ തകരാറിനെത്തുടര്‍ന്ന് അവസാന റേസ് പൂര്‍ത്തിയാക്കാനായില്ലെങ്കിലും ഓര്‍ത്തുവയ്ക്കാന്‍ കിമി സ്വന്തമാക്കിയ നിമിഷങ്ങള്‍ ഏറെ 

ഫെരാരിക്കൊപ്പമുണ്ടായിരുന്ന 2007 സീസണിലാണ് കിമി ലോകകിരീടം സ്വന്തമാക്കിയത്.  മൈക്കിള്‍ ഷൂമാക്കറിന് പിന്നിലായി 2003ല്‍ രണ്ടാം സ്ഥാനം.  2008ലും 12ലും 18ലും മൂന്നാം സ്ഥാനം. 103 തവണ പോഡിയം ഫിനിഷ്. സെഞ്ചുറി നേട്ടം സ്വന്തമാക്കിയ അഞ്ചുഡ്രൈവര്‍മാരില്‍ ഒരാള്‍.  കിമി എഫ് വണ്ണിലെ ഇതിഹാസമെന്ന് എതിരാളികള്‍ ..